ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ‘ശിക്ഷ മിത്ര’യുടെ പരാതികൾ കേൾക്കാൻ തയാറാകാത്ത ബി.ജെ.പി ടി-ഷർട്ട് വിൽക്കുന്ന തിരക്ക ിലാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
കരാർ അധ്യാപകർ പലരും ആത്മഹത്യയിൽ അഭയം തേടുേമ്പാഴും അവരുടെ പ്രശ്നങ്ങൾ നിസാരമായി കാണുകയാണ്. അധ്യാപകർ നീതി നിഷേധത്തിനെതിരെ സമരം നയിച്ചതിന് ക്രൂരമായി മർദിക്കപ് പെട്ടു -പ്രിയങ്ക ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷമാണ് മെച്ചപ്പെട്ട വേതനത്തിനും അസിസ്റ്റൻറ് അധ്യാപകരായുള ്ള നിയമനത്തിനും വേണ്ടി ശിക്ഷ മിത്ര സമരം നടത്തിയത്.
ബി.എസ്.പിയുടെ ഭരണകാലത്താണ് ശിക്ഷ മിത്ര പദ്ധതി കൊണ്ടുവന്നത്. വിദൂര വിദ്യാഭ്യാസം വഴി രണ്ടു വർഷ അടിസ്ഥാന പരിശീലന കോഴ്സ് നടത്തി പ്രാഥമിക സ്കൂളുകളിലേക്ക് അധ്യാപകരെ നിയമിച്ചു. പിന്നീട് വന്ന എസ്.പി സർക്കാർ ശിക്ഷ മിത്ര എന്ന പദ്ധതി നിയമാനുസൃതമാക്കി.
എന്നാൽ 2015 ൽ കോടതി ഇത് തടഞ്ഞു. ശിക്ഷ മിത്രകൾക്ക് അംഗീകാരം നൽകിയ സർക്കാർ നടപടി നിയമ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചു. ടെറ്റ് വിജയിക്കാതെ ഇവരെ അംഗീകരിക്കാനാവില്ലെന്ന് 2017ൽ സുപ്രീം കോടതിയും വിധിച്ചു.
അതോടെ, 38,848 രൂപ ശമ്പളമുണ്ടായിരുന്നു അധ്യാപകർക്ക് 3,500 രൂപയായി വേതനം ചുരുങ്ങി. തുടർന്നാണ് അധ്യാപകർ സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.