ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ ധൈര്യത്തിന് മുന്നിൽ യു.പി പൊലീസ് മുട്ടുകുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർ നടത്തിയ പ്രതിഷേധ സമരത്തില് നേർക്ക് കാറിടിച്ചു കയറ്റി കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞ പ്രിയങ്കയെ പൊലീസ് തടഞ്ഞിരുന്നു.
പ്രിയങ്കയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തതന് ശേഷമാണ് സഹോദരൻ രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചത്. 'നീ ഒരിക്കലും പിന്മാറില്ലെന്ന് എനിക്ക് അറിയാമായിരുന്നു. നിന്‍റെ ധൈര്യത്തിന് മുന്നിൽ അവർ അമ്പരന്നു. നീതിക്ക് വേണ്ടിയുള്ള അഹിംസാ സമരത്തിൽ രാജ്യത്തെ അന്നദാതാക്കൾക്ക് വിജയം നേടിക്കൊടുക്കണം' രാഹുൽ ട്വീറ്റിൽ പറയുന്നു.
'നിന്‍റെ ധൈര്യത്തിന് മുന്നിൽ യു.പി പൊലീസ് അമ്പരന്നുപോയി' പ്രിയങ്കയെ അഭിനന്ദിച്ച് രാഹുലിന്‍റെ ട്വീറ്റ്.
प्रियंका, मैं जानता हूँ तुम पीछे नहीं हटोगी- तुम्हारी हिम्मत से वे डर गए हैं।
— Rahul Gandhi (@RahulGandhi) October 4, 2021
न्याय की इस अहिंसक लड़ाई में हम देश के अन्नदाता को जिता कर रहेंगे। #NoFear #लखीमपुर_किसान_नरसंहार
പ്രിയങ്ക അറസ്റ്റ് വരിച്ചതിൽ അഭിനന്ദിക്കുന്നുവെന്നും രാഹുൽ ഹിന്ദിയിലെഴുതിയ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.
നേരത്തേ തന്നെ തടയാൻ ശ്രമിച്ച പൊലീസുമായി വാഗ്വാദത്തിലേർപ്പെടുന്ന പ്രിയങ്ക ഗാന്ധിയുടെ വിഡിയോ കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രിയങ്കയെ സിതാപുർ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയിട്ടുള്ളതെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
'എന്നെ അറസ്റ്റ് ചെയ്യാനുള്ള വാറന്‍റ് കാണിക്കൂ' എന്ന് തടഞ്ഞ പൊലീസിനോട് പ്രിയങ്ക ശബ്ദമുയർത്തിക്കൊണ്ട് പറഞ്ഞു. 'എന്നെ ആ കാറിലേക്ക് മാറ്റുകയാണെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ (പൊലീസിനെതിരയല്ല,) കിഡ്മാപ്പിങ്ങിന് പരാതി നൽകും.' - തന്‍റെ വാഹനവ്യൂഹം തടഞ്ഞ പൊലീസിന് നേരെ കയർക്കുന്ന പ്രിയങ്കയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.