ന്യൂഡൽഹി: റഫാൽ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണം പോയെന്ന പരാമർശത്തിൽ നി ന്ന് മലക്കം മറിഞ്ഞ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. മേ ാഷ്ടിക്കപ്പെട്ട റഫാൽ രേഖകൾ കള്ളൻ തിരികെ കൊണ്ടു കൊടുത്തുവെന്ന് കരുതുന്നുവെന്നായിരുന്നു ചിദംബരത്തിെൻ റ പരിഹാസം.
ബുധനാഴ്ച അവ മോഷ്ടിക്കപ്പെട്ട രേഖകളായിരുന്നു. വെള്ളിയാഴ്ച അത് ഫോേട്ടാകോപ്പിയായി. രേഖകൾ കള്ളൻ തിരികെ കൊണ്ടുകൊടുത്തുവെന്ന് കരുതുന്നു. -ചിദംബരം ട്വീറ്റ് ചെയ്തു.
കേന്ദ്ര സർക്കാർ രഹസ്യമായി സൂക്ഷിച്ച റഫാൽ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണം പോയെന്നും മോഷ്ടിച്ച തെളിവുകളായതിനാൽ ‘ദ ഹിന്ദു’ പത്രം പുറത്തുവിട്ട രേഖകൾ പരിഗണിക്കരുതെന്നുമാണ് വേണുഗോപാൽ ബുധനാഴ്ച സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. അവ അസൽ രേഖകളുടെ പകർപ്പുകളെന്നാണ് താൻ പറഞ്ഞതെന്ന് പിന്നീട് വേണുഗോപാൽ വ്യാഖ്യാനിച്ചു.
ബുധനാഴ്ച ഒൗദ്യോഗിക രഹസ്യ നിയമത്തെ(ഒഫീഷ്യൽ സീക്രട്ട് ആക്ട്) കുറിച്ചാണ് മാധ്യമങ്ങളോട് പറഞ്ഞത്. വെള്ളിയാഴ്ച അത് ഒലീവ് ബ്രാഞ്ചസ് ആക്ടായി. സാമാന്യ ബുദ്ധിയെ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു - ചിദംബരം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.