ഭോപ്പാൽ: സർദാർ സരോവർ അണക്കെട്ടിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളാഘോഷത്തിനെതിരെ പരിസ്ഥിതി പ്ര വർത്തക മേധാപട്കർ. മോദിക്കായി സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ് ഗുജറാത്ത് സർക്കാർ ഉയർത്തിയെന്നും ഇതുമ ൂലം നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായെന്നുമാണ് മേധാപട്കറിൻെറ ആരോപണം.
മധ്യപ്രദേശിലെ ദർ, ബരവാനി, അലിരജപുർ തുടങ്ങിയ ഗ്രാമങ്ങളാണ് വെള്ളത്തിനടിയിലായത്. ഗുജറാത്ത് സർക്കാർ സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ് 138.68 അടിയായി ഉയർത്തിയെന്നാണ് മേധ പട്കർ വ്യക്തമാക്കുന്നത്.
ഉൽസവം പോലെ മോദിയുടെ പിറന്നാൾ ആഘോഷിച്ചു. എന്നാൽ, അണക്കെട്ട് മൂലം ദുരിതമുണ്ടായവർക്ക് ഇനിയും നഷ്ടപരിഹാരം നൽകിയിട്ടില്ല. നഷ്ടപരിഹാരം നൽകാനായി ഗുജറാത്ത് സർക്കാർ കൊടുക്കേണ്ട 1,857 കോടി രൂപ ഇനിയും നൽകിയിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാർ പറയുന്നത്. ശിവരാജ് സിങ് ചൗഹാൻെറ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.പി സർക്കാറാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണമെന്നും മേധാപട്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.