ന്യൂഡൽഹി/ഭോപ്പാൽ: രാജ്യത്ത് തടവുകാർ തിങ്ങിനിറഞ്ഞ ജയിലുകളിൽനിന്ന് ആയിരക്കണ ക്കിന് തടവുകാരെ ഇടക്കാല ജാമ്യത്തിലും പരോളിലും വിടാൻ നീക്കം. കോവിഡ്-19 പടരുന്ന സാഹചര്യത്തിലും ജയിലുകളിൽ സംഘർഷം ഒഴിവാക്കാനുമാണ് നടപടി. എന്നാൽ, മയക്കുമരുന്ന് കേസ്, കുട്ടികൾക്കെതിരായ പീഡനം, ബലാത്സംഗം, ആസിഡ് ആക്രമണം, അഴിമതി- കള്ളപ്പണം ഇടപാട്, ഭീകരാക്രമണം, രാജ്യദ്രോഹേക്കസ് എന്നിവയിലെ പ്രതികളെയും വിദേശ പൗരന്മാരായ തടവുകാരെയും സ്ഥിരം കുറ്റവാളികളെയും മോചനത്തിന് പരിഗണിക്കില്ല.
ഡൽഹി തിഹാർ ജയിലിൽനിന്ന് 1500 തടവുകാരെ രണ്ടാം ഘട്ടമായി ഉടൻ വിട്ടയക്കും. 400ലേറെ പേരെ നേരത്തേ വിട്ടയച്ചിരുന്നു. മധ്യപ്രദേശിൽ 8000 തടവുകാരെ മോചിപ്പിക്കാൻ നടപടി തുടങ്ങി. 5000 പേർക്ക് 60 ദിവസത്തെ പരോളാണ് അനുവദിക്കുക. അഞ്ചുവർഷത്തിൽ താഴെ തടവിന് ശിക്ഷിച്ചവർക്ക് 45 ദിവസം ഇടക്കാല ജാമ്യം നൽകും.
ഉത്തർപ്രദേശിൽ 71 ജയിലുകളിൽനിന്ന് 11,000 തടവുകാരെയാണ് മോചിപ്പിക്കുക. മഹാരാഷ്ട്രയിലെ 37 ജയിലുകളിൽനിന്ന് 600 പേരെ കഴിഞ്ഞദിവസം മോചിപ്പിച്ചു. ഗുജറാത്തിലും തമിഴ്നാട്ടിലും 1200 പേരെ വീതവും അസമിൽ 45 വിചാരണ തടവുകാരെയും മോചിപ്പിക്കും. 3000 പേരുടെ പട്ടിക പശ്ചിമബംഗാളും തയാറാക്കി.
രോഗവ്യാപനത്തിെൻറ സാഹചര്യത്തിൽ ഏഴുവർഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് പരോൾ പരിഗണിക്കണമെന്ന് കഴിഞ്ഞ 23ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.