ബൽറാംപുർ: ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകെൻറയും സുഹൃത്തിെൻറയും കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ. ലലിത് മിശ്ര, കേശവാനന്ദ് മിശ്ര അധവാ റിങ്കു, അക്രം അലി എന്നിവരാണ് അറസ്റ്റിലായത്.
രണ്ടുദിവസം മുമ്പാണ് 35കാരനായ മാധ്യമപ്രവർത്തകൻ രാകേഷ് സിങ്, സുഹൃത്ത് പിൻറു സാഹുവിെനയും വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുപേരും കൊലപാതക കുറ്റം സമ്മതിച്ചതായി ബൽറാംപുർ പൊലീസ് പറഞ്ഞു.
പ്രതികളിലൊരാളായ കേശവാനന്ദിെൻറ മാതാവ് ഗ്രാമത്തലവയാണ്. ഇവരുടെ കൈവശം വരുന്ന ഫണ്ടുമായി ബന്ധപ്പെട്ട് രാകേഷ് സിങ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതേ തുടർന്ന് പ്രതികൾക്ക് രാകേഷ് സിങ്ങിനോട് പക തോന്നി. പ്രതികൾ ചില സംഭാഷണങ്ങൾ നടത്താനെന്ന പേരിൽ രാകേഷ് സിങ്ങിെൻറ വീട്ടിലെത്തുകയും എല്ലാവരും ചേർന്ന് മദ്യം കഴിച്ചശേഷം മാധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകം അപകടമരണമാണെന്ന് വരുത്തിതീർക്കാൻ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചാണ് വീട് കത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി.
പ്രാദേശിക പത്രത്തിലാണ് രാകേഷ് സിങ് ജോലി ചെയ്തിരുന്നത്. 32 കാരനായ സുഹൃത്ത് പിൻറു സാഹുവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തീപിടത്തിൽ ഇരുവരുടെയും ശരീരത്തിന് 90 ശതമാനം പൊള്ളേലറ്റിരുന്നു. സാഹു സംഭവ സ്ഥലത്തുവെച്ചും രാകേഷ് ആശുപത്രിയിൽവെച്ചുമാണ് മരിക്കുന്നത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാകേഷിെൻറ പിതാവ് മുന്ന സിങ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.