ബംഗളൂരു: മയക്കുമരുന്നുമായി മലയാളി ഉൾപ്പെടെ മൂന്നുപേർ ബംഗളൂരുവിൽ പിടിയിലായി. രണ്ട് നൈജീരിയൻ പൗരന്മാരും മലയാളിയായ ഒരാളുമാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 30 ലക്ഷത്തോളം വിലമതിക്കുന്ന 210 ഗ്രാം വരുന്ന 500 ലഹരിഗുളികകളും ആറു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തതായി ജോയൻറ് കമീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.
സെൻട്രൽ ക്രൈംബ്രാഞ്ചിെൻറ ആൻറി നാർകോട്ടിക്സ് വിങ്ങാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. എൻ.ഡി.പി.എസ് നിയമപ്രകാരം മൂന്നു പേർക്കെതിരെയും കൊടിഗെഹള്ളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.