ഉത്തർപ്രദേശിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു

ഉത്തർപ്രദേശിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭോജ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദതേരി ഗ്രാമത്തിലെ കാർഡ്ബോർഡ് റോളുകൾ നിർമിക്കുന്ന ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു.

മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നുവെന്ന് അസി. പൊലീസ് കമീഷണർ ഗ്യാൻ പ്രകാശ്എ.എൻ.ഐയോട് പറഞ്ഞു. ഗാസിയാബാദിലെ മോഡി നഗറിലുള്ള ഫാക്ടറിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ദുരന്തം.

സംഭവത്തെ തുടർന്ന് അഗ്നി രക്ഷ സേനയും പൊലീസും സ്ഥല​ത്തത്തി. മോഡിനഗറിൽ നിന്നുള്ള യോഗേന്ദ്ര, ഭോജ്പൂരിൽ നിന്നുള്ള അനുജ്, ജെവാറിൽ നിന്നുള്ള അവധേഷ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫാക്ടറിയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് മരിച്ചയാളുടെ സഹോദരൻ പറഞ്ഞു. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. 

Tags:    
News Summary - Three workers die in boiler explosion at factory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.