നാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കുടുങ്ങി; പിടികൂടുന്നതി​െൻറ ദൃശ്യങ്ങൾ വൈറലായി

ബംഗളൂരു: വനാതിർത്തി ഗ്രാമത്തിലുള്ളവരുടെ ഉറക്കം കെടുത്തിയ കടുവയെ അതിസാഹസികമായി പിടികൂടി വനപാലകർ. ബന്ദിപ്പൂർ കടുവ സങ്കേതത്തിലെ 11 വയസുള്ള ആൺ കടുവയെ മയക്കുവെടിവെച്ചശേഷം പിടികൂടുന്നതി​െൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​.

കഴിഞ്ഞ ദിവസമാണ് സരഗൂർ താലൂക്കിൽ നിന്നും കടുവയെ രക്ഷപ്പെടുത്തിയത്. ബെന്നാർഘട്ട ജൈവോദ്യാനത്തിലെ വന്യജീവി പുനരുജ്ജീവന കേന്ദ്രത്തിലേക്കാണ് കടുവയെ മാറ്റിയത്. പ്രായമേറിയതോടെ വേട്ടയാടാൻ കഴിയാതെ വന്ന കടുവ വനമേഖലയിൽനിന്നും ഗ്രാമത്തിലേക്കെത്തി പശുക്കളെയും ആടുകളെയും പിടികൂടാൻ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ ഉറക്കം നഷ്ടമായത്.

സരഗൂർ, എച്ച്.ഡി കോട്ടെ എന്നിവിടങ്ങളിലെ നിരവധി ഗ്രാമങ്ങളിൽ കടുവയുടെ ശല്യമുണ്ടായിരുന്നു. ബന്ദിപ്പൂരിലെ എൻ.ബേഗൂർ റേഞ്ചിൽനിന്നാണ് കടുവ എത്തിയിരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ 15ഒാളം വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. കടുവയെ പിടികൂടാൻ കുങ്കിയാനകളെ ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ നടത്തി. തുടർന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കടുവയെ കണ്ടെത്തി വെറ്ററിനറി ഡോ. നാഗരാജ് മയക്കുവെടിവെച്ചത്. മയക്കുവെടിയേറ്റ കടുവയെ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.