കുതിപ്പിന്‍െറ പാത

104 ഉപഗ്രഹങ്ങളെ ബഹിരാകാശ ഭ്രമണപഥത്തിലത്തെിച്ച്  പുതിയ ചരിത്രം സ്വന്തമാക്കുകയാണ് ഐ.എസ്.ആര്‍.ഒ.  പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍െറ  (പി.എസ്.എല്‍.വി) എക്സ്-എല്‍ വിഭാഗത്തില്‍പെടുന്ന റോക്കറ്റിലാണ് 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാന്‍ ഒന്ന് ദൗത്യത്തിന് ഉപയോഗിച്ചതും എക്സ്-എല്‍ റോക്കറ്റാണ്. ഇത് എക്സ്-എല്ലിന്‍െറ 15ാമത് ദൗത്യം. 2010നുശേഷം പരാജയമറിയാത്ത റോക്കറ്റാണിത്. പി.എസ്.എല്‍.വി വിക്ഷേപണത്തില്‍ നാലു ഘട്ടങ്ങളാണുള്ളത്. ദ്രവ-ഖര ഇന്ധനങ്ങള്‍ ഇടവിട്ട് ഉപയോഗിക്കുന്നു.

  • 9.13 പി.എസ്.എല്‍.വി ദൗത്യ ഡയറക്ടര്‍ വിക്ഷേപണത്തിന് അനുമതി നല്‍കുന്നു. തുടര്‍ന്ന് വിക്ഷേപണ വാഹന ഡയറക്ടര്‍ വിക്ഷേപണ ഘട്ടങ്ങള്‍ക്ക് തുടക്കമിടുന്നു
  • 9.20 വിക്ഷേപണത്തിന് എട്ടു മിനിറ്റുകൂടി
  • 9.25 വിക്ഷേപണ സമയത്ത് റോക്കറ്റിലെ ആറില്‍ നാല് സ്ട്രാപ് ഓണ്‍ മോട്ടോറുകള്‍ ജ്വലിക്കും. അടുത്ത 20 സെക്കന്‍റില്‍ ബാക്കി രണ്ടും. ആദ്യഘട്ടത്തില്‍ റോക്കറ്റ് 67 കി.മീറ്റര്‍ ഉയരത്തിലത്തെും.
  • 9.28 പി.എസ്.എല്‍.വി സി- 37 റോക്കറ്റ് കുതിച്ചുയരുന്നു. 40 സെക്കന്‍റ് പിന്നിടുമ്പോഴേക്കും റോക്കറ്റ് സ്ഥിരത കൈവരിക്കുന്നു
  • 9.36 നാലാംഘട്ടം തുടങ്ങുന്നു. രണ്ട് എന്‍ജിനുകളും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു
  • 9.40 റോക്കറ്റ് കുതിക്കാന്‍ തുടങ്ങിയിട്ട് 12 മിനിറ്റ്. 500 കി.മീ ഉയരത്തിലത്തെുന്നു
  • 9.45 റോക്കറ്റ് എന്‍ജിന്‍ വേര്‍പെടുന്നു; കാര്‍ട്ടോസാറ്റ് രണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്. (കാര്‍ട്ടോസാറ്റിലെ കാമറകള്‍ ഇന്ത്യന്‍ ഭൂഖണ്ഡത്തിന്‍െറ ചിത്രങ്ങള്‍ പകര്‍ത്തും.) തുടര്‍ന്ന് ഓരോ നാനോ സാറ്റലൈറ്റുകളും ഒന്നിനു പിറകെ ഒന്നായി ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കപ്പെടുന്നു. ദൗത്യ നിയന്ത്രണ കേന്ദ്രത്തില്‍ ആഹ്ളാദത്തിന്‍െറ കൈയടി
  • 9.54 അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ പ്ളാനറ്റ് കമ്പനിയുടെ 88 ചെറിയ ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നു. ഭൗമോപരിതലത്തിന്‍െറ അതിസൂക്ഷ്മ ചിത്രങ്ങള്‍ പകര്‍ത്തലാണ് ഈ ഉപഗ്രഹങ്ങളുടെ ദൗത്യം
  • 10.00 104 ഉപഗ്രഹങ്ങള്‍ ഒറ്റദൗത്യത്തില്‍ ബഹിരാകാശത്ത് എത്തിച്ചതായി ഐ.എസ്.ആര്‍.ഒ സ്ഥിരീകരിക്കുന്നു
  • 10.03 പ്രധാനമന്ത്രി നരേന്ദ്ര മോദി ഐ.എസ്.ആര്‍.ഒ സംഘത്തെ അഭിനന്ദിക്കുന്നു
  • 10.04 28 മണിക്കൂര്‍ സമയത്തെ കൗണ്ട്ഡൗണ്‍ പി.എസ്.എല്‍.വി വിക്ഷേപണത്തിലെ ഏറ്റവും കുറഞ്ഞ സമയമെന്ന് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍.
Tags:    
News Summary - timeline of isro rocket launching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.