‘തിത്​ലി’ ആഞ്ഞടിച്ചു; ആന്ധ്രയിൽ മരണം എട്ടായി, കനത്ത നാശനഷ്ടം

ഭുവനേശ്വർ: ആന്ധ്ര-ഒഡിഷ തീരത്ത് ആഞ്ഞടിച്ച തിത്​ലി ചുഴലിക്കാറ്റിൽ മരണസംഖ്യ എട്ടായി. ഒഡിഷയുടെ തെക്കു കിഴക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുകയാണ്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ പലാസയിൽ മണ്ണിടിഞ്ഞ് വീണു. നിരവധി പേർക്ക്​ പരിക്കേറ്റു. ലക്ഷക്കണക്കിന്​ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്​.

ചുഴലിക്കാറ്റിൽ റോഡ്, വൈദ്യുതി, വാർത്താ വിനിമയ സംവിധാനങ്ങൾ താറുമാറായി. 6000- 7000 വൈദ്യുതി തൂണുകൾ നിലംപൊത്തി. അഞ്ച് തീരദേശ ജില്ലകളിൽ നിന്ന് മൂന്നു ലക്ഷം പേരെ മാറ്റിയിട്ടുണ്ട്. ആളുകളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി.

ഒഡിഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരനന്തനിവാരണ സേനയുടെ 21 യൂനിറ്റുകൾ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ സമീപ സംസ്ഥാനങ്ങളിലെ സേനകളോടും തയാറായി ഇരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഉച്ചവരെ ഇതേ വേഗത്തിൽ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിന്‍റെ ശക്തി വൈകിട്ടോടെ കുറയുമെന്ന് മെറ്റിയോറളജിക്കൽ വകുപ്പ് അറിയിച്ചു.

ആന്ധ്ര-ഒഡിഷ പാതയിൽ ട്രെയിൻ സർവീസ് താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്​ലി ചുഴലിക്കാറ്റ് രാവിലെ 5.30യോടെ ആണ് ആന്ധ്ര-ഒഡിഷ തീരത്ത് ആഞ്ഞടിച്ചത്. ഒഡിഷയിലെ ഗോപാൽപൂരിനും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും മധ്യേയാണ് ചുഴലിക്കാറ്റ് കരയണഞ്ഞത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. ഒഡിഷയിലെ ഗോപാൽപൂരിന് 530 കിലോമീറ്റർ തെക്കുകിഴക്കായും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിന് 450 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായും ആണ് ചുഴലിക്കാറ്റ് നിലകൊള്ളുന്നത്.

ഒഡിഷയിലെ ഗജപതി, ഗഞ്ചം, ഖുർദ, നയാഗർ, പുരി ജില്ലകളിലും ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തും ആണ് തിത്​ലി കനത്ത നാശം വിതക്കാനിടയുള്ളത്. ചുഴലിക്കാറ്റിന് പാകിസ്​താൻ നൽകിയ ‘തിത്​ലി’ എന്ന പേരി​​​​​​​​​​​​​െൻറ അർഥം ചിത്രശലഭമെന്നാണ്.

Tags:    
News Summary - Titli Cyclone storm reach Odisha-Andhra Two Dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.