അസമിൽ തൃണമൂലിനെ നയിക്കാൻ അഖിൽ ഗൊഗോയ്​? മമതയുമായി കൂടിക്കാഴ്ച നടത്തി

ഗുവാഹത്തി: അസമിൽ തൃണമൂൽ കോൺഗ്രസിന്‍റെ നേതൃ സ്​ഥാനം എം.എൽ.എ അഖിൽ ഗൊഗോയ്​ക്ക്​ വാഗ്​ദാനം ചെയ്​ത്​ മുഖ്യമന്ത്രി മമത ബാനർജി. ശനിയാഴ്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗൊഗോയ്​ക്ക്​ പാർട്ടി ​േനതൃസ്​ഥാനം വാഗ്​ദാനം ചെയ്​തതായാണ്​ വിവരം. അസമിലെ ശിവ്​സാഗർ എം.എൽ.എയും ക്രിഷക്​ മുക്​തി സൻഗ്രാം സമിതി (കെ.എം.എസ്​.എസ്​) നേതാവുമാണ്​ അദ്ദേഹം.

തൃണമൂലിന്‍റെ വാഗ്​ദാനത്തിൽ ഗൊഗോയ്​ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ​നേരത്തേ, ബംഗാൾ തെരഞ്ഞെടുപ്പിൽ മമത അധികാരത്തിലെത്തണമെന്ന ആഗ്രഹം ഗൊഗോയ്​ പ്രകടിപ്പിച്ചിരുന്നു. കൂടാതെ അടുത്ത പ്രധാനമ​ന്ത്രി മമത ആയിരിക്കണമെന്നും ഫാഷിസ്റ്റുകളായ ബി.ജെ.പിക്കും ആർ.എസ്​.എസിനുമെതിരെ ചെറുത്തുനിൽക്കാനുള്ള പ്രധാന മുഖം മമത​യാണെന്നും ഗൊഗോയ്​ പറഞ്ഞിരുന്നു. മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചക്ക്​ മുമ്പ്​ തൃണമൂൽ നേതാവും എം.പിയുമായ അഭിഷേക്​ ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പൗരത്വ ​പ്രക്ഷോഭവുമായി ബന്ധ​െപ്പട്ട്​ അറസ്റ്റിലായ ഗൊഗോയ്​ ജയിലിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയത്​. ഒന്നരവർഷത്തോളം യു.എ.പി.എ ചുമത്തി ജയിലിൽ അടക്കുകയായിരുന്നു. മാസങ്ങൾക്ക്​ മുമ്പ്​ എൻ.ഐ.എ കോടതി അദ്ദേഹത്തിനെതിരായ എല്ലാ കേസുകളും റദ്ദാക്കിയിരുന്നു. പിന്നീട്​ റായ്​ജോർ ദൾ എന്ന രാഷ്​ട്രീയ പാർട്ടി രൂപവത്​കരിച്ചു. 

Tags:    
News Summary - TMC offers Akhil Gogoi to lead party in Assam meets Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.