കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണണമൂൽ കോൺഗ്രസ് യുവ നേതാവിനെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. തൃണമൂലിൻെറ ഹിന്ദി സെൽ മേധാവിയും ഖർദാ മണ്ഡലം എം.എൽ.എൽ കാജൾ സിൻഹയുടെ അടുത്ത അനുയായിയുമായ റണജോയ് കുമാർ ശ്രീവാസ്തവ (33) ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ വടക്ക് 24 പർഗാന ജില്ലയിൽ ഖർദ പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. പുലർച്ചെ കാറിൽ വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. ബി.ടി റോഡിൽ സന്ധ്യ സിനിമ തിയേറ്ററിന് സമീപത്ത് വെച്ച് കാർ തടഞ്ഞുനിർത്തിയ അജ്ഞാത സംഘം ബോബെറിഞ്ഞ ശേഷം തുടരെ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ശ്രിവാസ്തവയെ പൊലീസ് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മധ്യേ മരിച്ചിരുന്നു.
സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്നാണ് ആരോപണം. എന്നാൽ, പാർട്ടിക്കുള്ളിലെ പടലപ്പിണക്കമാണ് സംഭവത്തിലൂെട പുറത്തുവന്നതെന്ന് ബി.ജെ.പി തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.