ചെന്നൈ: വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ കൃത്രിമപ്പല്ല് വിഴുങ്ങിയ ചെന്നൈ സ്വദേശിനി മരിച്ചു. ജൂലൈ നാലിന് വെള്ളം കുടിക്കുന്നതിനിടെയാണ് വളസരവക്കം സ്വദേശിനിയായ രാജലക്ഷ്മി തന്‍റെ മൂന്ന് കൃത്രിമ പല്ലുകളിൽ ഒന്ന് അബദ്ധത്തിൽ വിഴുങ്ങിയത്.
തലകറക്കവും ഓക്കാനവും അനുഭവപ്പെട്ടതിനെ തുടർന്ന് 43കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ അപകടകരമായി ഒന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ അവർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. പിറ്റേ ദിവസം ബോധരഹിതയായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
മരണകാരണം അറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. ഐ.പി.സി 174ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. കൃത്രിമ പല്ല് ഘടിപ്പിച്ച് ഏഴ് വർഷമായതിനാൽ അത് അയഞ്ഞ് പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. സുരേഷാണ് രാജലക്ഷ്മിയുടെ ഭർത്താവ്. രണ്ട് ആൺകുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.