ന്യൂഡൽഹി: ബാങ്കുകളുടെ വാർഷിക പരിശോധനാ റിപോർട്ടും പണം തിരിച്ചടക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തുന്നവരുടെ പട്ടികയും വിവരാവകാശപ്രകാരം(ആർ.ടി.ഐ) നൽകണമെന്ന് സുപ്രീംകോടതി. റിസർവ് ബാങ്കിനാണ് സുപ്രീംകോടതി ഇതു സംബന്ധ ിച്ച് ഉത്തരവ് നൽകിയത്.
റിസർവ് ബാങ്കിനെതിരെ വിവരാവകാശ പ്രവർത്തകനായ എസ്.സി അഗർവാൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവ്. ബാങ്കുകളെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നയം പുനഃപരിശോധിക്കണമെന്ന് ഫെഡറൽ ബാങ്കിനോടും കോടതി നിർദേശിച്ചു. എന്നാൽ റിസർവ് ബാങ്കിനെതിരെ കോടതിയലക്ഷ്യ നടപടികളിലേക്ക് കോടതി കടന്നില്ല.
വാർഷിക പരിശോധന റിപ്പോർട്ട് വിവരാവകാശ നിയമ പ്രകാരം നൽകാതിരുന്നതിനാൽ കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി റിസർവ് ബാങ്കിന് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാവാത്ത റിസർവ് ബാങ്കിെൻറ നയം സുപ്രീംകോടതിയുടെ 2015ലെ വിധിയുടെ ലംഘനാമാണെന്ന് കോടതി നിരീക്ഷിച്ചു.
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് പുനർവിചിന്തനത്തിന് വിധേയമാക്കണമെന്ന് കോടതി റിസർവ് ബാങ്കിനോട് നിർദേശിച്ചു. ഇത് അന്തിമ അവസരമാണെന്നും ഇനിയും ഉത്തരവിൽ ലംഘനം തുടർന്നാൽ ഗുരുതരമായ കോടതിയലക്ഷ്യ നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും കോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.