കേന്ദ്ര സർക്കാറിൻെറ തടസവാദം തള്ളി; കൊളീജിയം ശിപാർശയിൽ ഉറച്ച്​ സുപ്രീംകോടതി

ന്യൂഡൽഹി: ഝാർഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് എ.എസ്. ബൊപ്പണ ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന് ശിപാർശയിൽ ഉറച്ച് സുപ്രീംകോടതി കൊളീജിയം. സീനിയോറിറ്റിക്ക് അല്ല മികവിനാണ് മുൻ‌തൂക്കം എന്ന് കൊളീജിയം വ്യക്തമാക്കി. ഇരുവരുടെയും നിയമന ശിപാർശ ഫയൽ കേന്ദ്രസർക്കാരിന് വീണ്ടുമയച്ചു. നിയമന ശിപാർശ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഫയൽ നേരത്തെ മടക്കിയിരുന്നു.

ജസ്​റ്റിസ്​ അനിരുദ്ധ ബോസ്​, എ.എസ്​ ബൊപ്പണ്ണ എന്നീ ജഡ്​ജിമാരെ സുപ്രീംകോടതി ജഡ്​ജിമാരായി നിയമിക്കണമെന്ന ശിപാർശ ഏപ്രിൽ 12 നാണ്​ കൊളീജിയം കേന്ദ്ര സർക്കാറിന്​ അയച്ചത്​. എന്നാൽ ഇൗ ശിപാർശ അംഗീകരിക്കാരെ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട്​ മടക്കുകയായിരുന്നു. സീനിയോറിറ്റിയും പ്രദേശിക പ്രാതിനിധ്യവും ഉൾപ്പെടുത്തണമെന്ന്​ ആവശ്യ​െപ്പട്ടായിരുന്നു ശിപാർശ കേന്ദ്രം മടക്കിയത്​.

രണ്ടുപേരെ കൂടാതെ ബോംബെ ഹൈകോടതി ജഡ്​ജി ബി.ആർ ഗവായ്​, ഹിമാചൽ പ്രദേശ്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ സൂര്യ കാന്ത്​ എന്നിവരെയും സുപ്രീംകോടതി ജഡ്​ജിമാരായി നിയമിക്കാൻ ശിപാർശ ചെയ്​തിട്ടുണ്ട്​.

ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​, എസ്​.എ ബോബ്​ഡെ, എൻ.വി രമണ,അരുൺ മിശ്ര, ആർ.എഫ്​ നരിമാൻ എന്നിവരടങ്ങിയ കൊളീജിയമാണ്​ ശിപാർശ നൽകിയത്​.

Tags:    
News Summary - Top Court Panel Rejects Centre's Objection On 2 Judges - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.