ന്യൂഡൽഹി: ഖാലിസ്താൻ ലിബറേഷൻ ഫോഴ്സ് നേതാവ് ഹർമീത് സിങ് ലഹോറിൽ വെച്ച് കൊല്ലപ്പെട്ടു. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘവുമായുള്ള തർക്കത്തിനിടെയാണ് ഹർമീത് സിങ് കൊല്ലപ്പെട്ടതെന്ന് പാക ് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് ലഹോറിലെ ദേര ചഹൽ ഗുരുദ്വാരക്ക് സമീപത്ത് വെച്ചാണ് സംഭവം.
2016-17ൽ പഞ്ചാബിലെ ആർ.എസ്.എസ് നേതാക്കളെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ് ഹർമീത് സിങ്. പാകിസ്താനിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തിയ കേസുകളിൽ ഇന്ത്യ തെരഞ്ഞിരുന്ന കുറ്റവാളി കൂടിയായിരുന്നു ഇയാൾ.
അമൃത്സറിലെ ഛേഹർത സ്വദേശിയായ സിങ് രണ്ടു ദശകമായി പാകിസ്താനിലാണ് കഴിഞ്ഞിരുന്നത്. ‘ഹാപ്പി പി.എച്ച്.ഡി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹർമീത് സിങ്ങിനെ പിടികൂടാൻ ഇൻറർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഖാലിസ്താൻ ലിബറേഷൻ ഫോഴ്സ് അധ്യക്ഷൻ ഹർമീന്ദർ മിൻറൂ 2014 ൽ പഞ്ചാബ് പൊലീസിെൻറ പിടിയിലായ ശേഷം ഹർമീത് സിങ്ങാണ് സംഘടനയെ നയിച്ചിരുന്നത്. മിൻറൂ 2018 ൽ ജയിലിൽ മരിച്ചതോടെയാണ് കെ.എൽ.എഫിെൻറ നേതൃസ്ഥാനത്ത് ഹർമീത് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.