ടൂറിസ്റ്റ് സഫാരി ബസിൽ ചാടിക്കയറാൻ ശ്രമിച്ച് പുള്ളിപ്പുലി; ഭയന്ന് നിലവിളിച്ച് സഞ്ചാരികൾ -VIDEO

ബംഗളൂരു: ടൂറിസ്റ്റ് സഫാരി ബസിന് നേരെ ചാടി പുള്ളിപ്പുലി. ഇതോടെ, ബസിലുണ്ടായിരുന്ന സഞ്ചാരികൾ ഭയന്ന് നിലവിളിച്ചു. കർണാടകയിലെ ബന്നാർഗട്ട മൃഗശാലയിലാണ് സംഭവം.

സഞ്ചാരികളെ പ്രത്യേക ബസിൽ മൃശാലയിൽ സഫാരിക്ക് കൊണ്ടുപോകാറുണ്ട്. ജനാലകൾ കമ്പിവെച്ച് അടച്ച് സുരക്ഷിതമാക്കിയതാണ് ബസ്. ജനാലയിലേക്കാണ് പുള്ളിപ്പുലി ചാടിയത്. എന്നാൽ, കമ്പിവല ഉള്ളതിനാൽ അകത്ത് കടക്കാൻ കഴിഞ്ഞില്ല.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 


Tags:    
News Summary - Tourists Panic As Leopard Jumps Onto Safari Bus Window At Bengaluru’s Bannerghatta Zoo.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.