ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രശസ്തവും പുരാതനവുമായ ചാന്ദ്നി ചൗക് റോഡിൽ വാഹനഗതാഗത്തിന് നിയന്ത്രണം. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന തിരക്കേറിയ റോഡിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ ഗതാഗതം അനുവദിക്കില്ല.
ഈ സമയങ്ങളിൽ വാഹനഗതാഗതം പാടില്ലെന്ന ബോർഡുകൾ ഇവിടെ സ്ഥാപിക്കും. അതേസമയം, ഫയർ ഫോഴ്സ്, ആംബുലൻസുകൾ, രോഗികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങൾ തുടങ്ങിയവക്ക് നിയന്ത്രണമില്ല. ഇതിന് സമീപത്തെ റോഡുകളിലും ഗതാഗതം അനുവദിക്കും.
തിരക്കേറിയ ചാന്ദ്നി ചൗക്ക് വികസിപ്പിക്കുന്നതിൽ ഗതാഗതം വലിയ പ്രശ്നമായിരുന്നു. ചെങ്കോട്ടയിൽനിന്ന് ഫത്തേപുരി പള്ളി വരെ നീളുന്ന 1.3 കിലോമീറ്റർ ദൂരം വരുന്ന റോഡിൽ 2018 ഡിസംബർ മുതൽ വികസനപ്രവർത്തനം നടക്കുന്നുണ്ട്.
2020 നവംബറോടെ ഇത് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടെങ്കിലും കോവിഡ് കാരണം നീണ്ടുപോയി. ഈ വർഷം ആദ്യം 99 കോടി രൂപയുടെ സൗന്ദര്യവത്കരണ പദ്ധതി പൂർത്തിയായതായി ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.