ന്യൂഡൽഹി: അഞ്ച് വർഷത്തിനിടെയുണ്ടായ 586 ട്രെയിൻ അപകടങ്ങളിൽ പകുതിയിലേറെയും പാളംതെറ്റൽ മൂലം. യാത്രികർക്ക് റെയിൽവേ നിരന്തരം ‘ശുഭയാത്ര’ ആശംസിക്കുേമ്പാഴും അപകടങ്ങൾക്ക് ഒരു കുറവുമില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഇതിൽ അവസാനത്തേതാണ് മുസഫർനഗർ ഖടൗലിയിൽ ശനിയാഴ്ചയുണ്ടായത്. പുരി-ഹരിദ്വാർ ഉത്കൽ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞ് 21പേരാണ് മരിച്ചത്. 2014 നവംബറിനുശേഷം ചെറുതും വലുതുമായ 20 ട്രെയിൻ അപകടങ്ങൾ രാജ്യത്തുണ്ടായി.
ജനത എക്സ്പ്രസ് അപകടം 2015 മാർച്ച് 20ന് ഡറാഡൂൺ-വാരാണസി ജനത എക്സ്പ്രസ് പാളം തെറ്റി, 58 മരണം. 150 േപർക്ക് പരിക്ക്.
അനേക്കൽ പാളംതെറ്റൽ 2015 ഫെബ്രുവരി 13ന് ബംഗളൂരു-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിെൻറ ഒമ്പതുേബാഗികൾ അനേക്കലിൽ പാളംതെറ്റി. സംഭവത്തിൽ പത്തുപേർ മരിച്ചു. 150 പേർക്ക് പരിക്കേറ്റു.
ഇന്ദോർ-പട്ന എക്സ്പ്രസ് അപകടം കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിെൻറ കാലത്തെ ഏറ്റവും വലിയ അപകടങ്ങളിലൊന്ന് 2016 നവംബർ 20ന് കാൺപൂരിൽ നടന്നതാണ്. ഇന്ദോർ-പട്ന എക്സ്പ്രസ് പാളംതെറ്റി 150 പേർ മരിക്കുകയും അത്രതന്നെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൗശംബി പാളംതെറ്റൽ റൂർേക്കല-ജമ്മുതാവി മുറി എക്സ്പ്രസ് യു.പിയിലെ കൗശംബി ജില്ലയിൽ 2015 േമയ് 25ന് പാളംതെറ്റി. അഞ്ചുമരണം. 50 പേർക്ക് പരിക്ക്.
മധ്യപ്രദേശ് ഇരട്ട പാളംതെറ്റൽ 2015 ആഗസ്റ്റ് നാലിന് മധ്യപ്രദേശിലെ ഹാർദക്കടുത്ത് കാമയാനി-ജനത എക്സ്പ്രസുകൾ പാളം തെറ്റി. 31 മരണം. പരിക്കേറ്റവർ 100.
തുരന്തോ എക്സ്പ്രസ് അപകടം സെക്കന്തരാബാദ് -മുംബൈ ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ് കർണാടകയിലെ കൽബുറഗിയിൽ പാളം തെറ്റി രണ്ടുമരണം. നിരവധിപേർക്ക് പരിക്ക്. സംഭവം സെപ്റ്റംബർ 12, 2015.
കൽക്ക-ഷിംല പാളംതെറ്റൽ നാരോഗേജ് ട്രെയിനായ ശിവാലിക് ക്യൂൻ കൽക്കയിൽനിന്ന് ഷിംലയിലേക്ക് വരുേമ്പാൾ 2015 സെപ്റ്റംബർ 12ന് പാളംതെറ്റി. ചാർേട്ടഡ് ട്രെയിനിലുണ്ടായിരുന്ന രണ്ടു വിനോദസഞ്ചാരികൾ മരിച്ചു. 15 പേർക്ക് പരിക്ക്.
ഹിരാഖണ്ഡ് എക്സ്പ്രസ് അപകടം ജഗ്ദൽപുർ-ഭുവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസ് ഇൗവർഷം ജനുവരിയിൽ ആന്ധ്രയിലെ വിജയനഗറിൽ പാളംെതറ്റി. 41 പേർ മരിച്ചു. 68 േപർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.