ന്യൂഡൽഹി: ഷഹറൂഖ് സെയ്ഫിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്ന് പിതാവും നോയ്ഡ സ്വദേശിയുമായ ഫക്രുദ്ദീൻ സെയ്ഫി. എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട് ഷഹറൂഖ് സെയ്ഫി എന്നൊരാളെക്കുറിച്ച സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പിതാവിന്റെ വിശദീകരണം. 24കാരനായ തന്റെ മകനെ മാർച്ച് 31 മുതൽ കാണാനില്ലെന്ന് ഏപ്രിൽ രണ്ടിന് ഫക്രുദ്ദീൻ ശഹീൻബാഗ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു.
എലത്തൂരുമായി ‘കണക്ഷൻ’ ഉള്ള സെയ്ഫിയാണ് ഇതെന്ന സംശയം ഇതേതുടർന്നാണ് ഉയർന്നത്. പിതാവിന്റെ പരാതി മുൻനിർത്തി പൊലീസ് ചൊവ്വാഴ്ച സെയ്ഫിയുടെ വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. മരപ്പണിക്കാരനായ മകൻ വീട്ടിൽനിന്ന് 25 കിലോമീറ്ററിനപ്പുറത്തേക്ക് പോകാറില്ലെന്ന് പിതാവ് ഫക്രുദ്ദീൻ പറഞ്ഞു. കേരളവുമായി ബന്ധമില്ല. മുമ്പ് കേരളത്തിൽ പോയിട്ടില്ല. ഇപ്പോൾ പോകേണ്ട സാഹചര്യവുമില്ല. ഇംഗ്ലീഷ് കഷ്ടിച്ചേ അറിയൂ -പിതാവ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.