ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലേക്ക് പുറെപ്പട്ട ട്രെയിന്‍ പിറകോട്ടോടിയത് 35 കിലോമീറ്റർ. പൂർണഗിരി ജൻശതാബ്ദി എക്സ്പ്രസാണ് പിറകോട്ടോടിയത്.
പിറകോട്ടോടിയ ട്രെയിൻ ഉത്തരാഖണ്ഡിലെ ഖട്ടിമ സ്റ്റേഷനിലെത്തിയതോടെയാണ് നിർത്താൻ കഴിഞ്ഞത്. സാേങ്കതിക പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ട്രാക്കിലുണ്ടായിരുന്ന മൃഗവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ലോക്കോ ൈപലറ്റ് വേഗത കുറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ട്രെയിൻ പിറേകാട്ട് സഞ്ചരിക്കാൻ തുടങ്ങി.
വേഗതയിൽ ട്രെയിൻ പിറകോട്ട് സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ട്രെയിൻ ഖട്ടിമയിൽ നിർത്താൻ കഴിഞ്ഞതോടെ യാത്രക്കാരെ ബസുകളിൽ നിശ്ചിത സ്ഥലങ്ങളിലേക്കയച്ചു. ഉത്തർപ്രദേശിലെ പിലിബിത്തിൽനിന്ന് വിദഗ്ധ സംഘം ഖട്ടിമയിലെത്തി ട്രെയിൻ പരിശോധനക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.