നിറങ്ങൾ കൊണ്ട് കഥ പറഞ്ഞ് ട്രാൻസ്ജെൻഡർ കലാ കൂട്ടായ്മ

തിരക്കേറിയ മുംബൈ നഗരത്തിലെ മേൽപ്പാലങ്ങൾക്ക് നിറം നൽകി ട്രാൻസ്ജെൻഡറുകൾ. മുംബൈയിലെ ട്രാൻസ്ജെൻഡർ ആർട്ട് കൂട്ടായ്മയാണ് ചായങ്ങൾക്ക് പിന്നിൽ. 

കോൺക്രീറ്റ് നിറമുള്ള തൂണുകളെ വർണ്ണങ്ങളാക്കി മാറ്റുന്നതുപോലെ സമൂഹത്തിന്‍റെ മനോഭാവങ്ങളെയും മാറ്റാനാകുമെന്ന ആശയമാണ് മുന്നോട്ട് വെക്കുന്നതെന്നും സംഘം പറഞ്ഞു.

വിശാലമായ സമൂഹത്തിനായി പോരാടുന്നുണ്ടെങ്കിലും സമൂഹത്തിന് ഇപ്പോഴും തങ്ങളോട് വിവേചനമാണെന്ന് കൂട്ടായ്മ പറയുന്നു. 

ശുചീകരണ തൊഴിലാളി, പൊലീസുകാരൻ, പച്ചക്കറി വിൽപ്പനക്കാരൻ എന്നിങ്ങനെ പ്രദേശവാസികളുടെ ചിത്രങ്ങളാണ് തൂണുകളിൽ സംഘം വരച്ചു ചേർത്തിരിക്കുന്നത്.

ട്രാൻസ്ജെൻഡറുകളുടെ കഴിവ് എന്താണെന്ന് വ്യക്തമാക്കാനുള്ള അവസരമായാണ് ചിത്രരചനയെ കാണുന്നതെന്നും ഇവർ പറയുന്നു.


Tags:    
News Summary - Transgenders turn artists to paint Mumbai in bright hues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.