ന്യൂഡൽഹി: ലോക്സഭ അംഗീകരിച്ച മുത്തലാഖ് ബിൽ രാജ്യസഭയുടെ മൺസൂൺ സമ്മേളനത്തിൽ പരിഗണിക്കില്ല. മൺസൂൺ സമ്മേളനത്തിെൻറ അവസാന ദിനമായ വെള്ളിയാഴ്ച ബിൽ അവതരിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, വിവിധ പാർട്ടികൾക്കിടയിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കാത്തതിനാൽ ബിൽ പരിഗണിക്കുന്നത് മാറ്റിവെച്ചുവെന്നാണ് വിവരം.
മുത്തലാഖ് ക്രിമിനിൽ കുറ്റമാക്കുന്ന നിയമത്തിൽ ചില ഭേദഗതികൾ കേന്ദ്രസർക്കാർ വരുത്തിയതിന് പിന്നാലെയാണ് ബിൽ പരിഗണിക്കുന്നത് മാറ്റിയത്. മുത്തലാഖ് നിയമപ്രകാരം കുറ്റാരോപിതരാകുന്നവർക്ക് ജാമ്യം അനുവദിക്കാനുള്ള വ്യവസ്ഥയാണ് പുതുതായി കൂട്ടിചേർത്തത്. ഇതുപ്രകാരം മജിസ്ട്രേറ്റിന് ഇത്തരം കേസുകളിൽ കുറ്റാരോപിതാവുന്നവർക്ക് ജാമ്യം അനുവദിക്കാം.
നേരത്തെ മുത്തലാഖ് ബിൽ ലോക്സഭയിൽ അനായാസം പാസായിരുന്നു. എന്നാൽ, രാജ്യസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ചില ഭേദഗതികൾ ആവശ്യമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.