ഹൈദരാബാദ്: ലോക്സഭയിൽ മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന് നേക്കുമെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്). കഴിഞ്ഞ ഡിസംബറിൽ ലോക്സഭയിൽ ബിൽ വന്നപ്പോൾ ചർച്ചയിൽ പങ്കെടുക്കുകയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയുമാണ് പാർട്ടി ചെയ്തതെന്നും അതേ രീതിയായിരിക്കും ഇത്തവണയും സ്വീകരിക്കുകയെന്നും മുതിർന്ന നേതാവ് പറഞ്ഞു.
ബില്ലിനെ എതിർത്താലും അനുകൂലിച്ചാലും ചില പ്രശ്നങ്ങളുണ്ടാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുതുക്കിയ മുത്തലാഖ് ബിൽ അവതരിപ്പിച്ചത്. ലോക്സഭയിൽ ഒമ്പതും രാജ്യസഭയിൽ ആറും അംഗങ്ങളുള്ള ടി.ആർ.എസ്, കേന്ദ്ര സർക്കാറിന് പ്രശ്നാധിഷ്ഠിത പിന്തുണയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.