അഗർത്തല: ചെേങ്കാട്ടയായിരുന്ന ത്രിപുരയിൽ ആദ്യ ബി.ജെ.പി സർക്കാർ ഇൗ മാസം എട്ടിന് അധികാരത്തിലേറും. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി മണിക് സർക്കാർ ഗവർണർ തഥാഗത റോയിക്ക് രാജിക്കത്ത് സമർപ്പിച്ചു. പുതിയ സർക്കാർ അധികാരത്തിലേറുന്നതുവരെ അദ്ദേഹം പദവിയിൽ തുടരും. സംസ്ഥാന ബി.ജെ.പി അധ്യക്ഷനും നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് ദീർഘകാലം ചെലവഴിക്കുകയും ചെയ്ത ബിപ്ലബ് കുമാർ ദേബാണ് പുതിയ മുഖ്യമന്ത്രി. നാളെ ചേരുന്ന ബി.ജെ.പിയുടെ പാർലമെൻററി പാർട്ടി യോഗത്തിൽ ബിപ്ലബിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും.
സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പെങ്കടുക്കുമെന്നാണ് കരുതുന്നത്. 59ൽ 35 സീറ്റാണ് ബി.ജെ.പി നേടിയത്. ബി.ജെ.പി സഖ്യമായ ഇൻഡിജിനസ് പീപ്ൾസ് ഫ്രണ്ട് ഒാഫ് ത്രിപുര (െഎ.പി.എഫ്.ടി) എട്ടു സീറ്റ് നേടി. 2013ൽ 49 സീറ്റുകൾ നേടിയ സി.പി.എമ്മിന് ഇൗ തെരഞ്ഞെടുപ്പിൽ 16 സീറ്റാണ് കിട്ടിയത്. ജനങ്ങളുടെയും ഭരണതലത്തിലുള്ളവരുടെയും പിന്തുണകൊണ്ടാണ് 20 വർഷം ഭരണത്തിൽ തുടരാൻ കഴിഞ്ഞതെന്ന് ഗവർണറെ കണ്ടശേഷം മുഖ്യമന്ത്രി മണിക് സർക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.