അഗർതല: വിവാദമായ പൗരത്വഭേദഗതി നിയമത്തിെൻറ പരിധിയിൽനിന്ന് ത്രിപുരയെ ഒഴിവാ ക്കിയിെല്ലങ്കിൽ പ്രേക്ഷാഭം തുടങ്ങുമെന്ന് സംസ്ഥാനത്ത് ബി.ജെ.പി സഖ്യകക്ഷിയുടെ മുന ്നറിയിപ്പ്. ത്രിപുരയിലെ ഗോത്രവർഗക്കാർക്ക് പ്രത്യേക സംസ്ഥാനം അനുവദിക്കണമെന്നാ വശ്യപ്പെട്ട് സമരം നടത്തുമെന്നും ഇൻഡിജീനസ് പീപ്ൾസ് ഫ്രണ്ട് ഓഫ് ഇന്ത്യ (ഐ.പി.എഫ്. ടി) അസിസ്റ്റൻറ് ജനറൽ സെക്രട്ടറി മംഗോൾ ദബർമ പറഞ്ഞു.
പൗരത്വനിയമത്തിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനുവരി ആറിന് അനിശ്ചിതകാല നിരാഹാരം തുടങ്ങും. പ്രത്യേക സംസ്ഥാനം എന്നതാണ് തങ്ങളുടെ പ്രധാന ആവശ്യം. എന്നാൽ, അതോടൊപ്പം പൗരത്വനിയമവും ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിേച്ചർത്തു. 2018 മാർച്ചിലാണ് ത്രിപുരയിൽ ബി.ജെ.പി, െഎ.പി.എഫ്.ടി.യുമായി ചേർന്ന് സർക്കാറുണ്ടാക്കിയത്.
എന്നാൽ, പ്രത്യേക സംസ്ഥാനം എന്ന പാർട്ടിയുടെ ആവശ്യത്തെ ബി.ജെ.പി അനുകൂലിക്കുന്നില്ല. തുടർന്ന് ബി.ജെ.പി നിലപാടിനെതിരെ ഐ.പി.എഫ്.ടി പ്രേക്ഷാഭ പാതയിലായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ത്രിപുരയിൽ വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധസമരം നടത്തിയിരുന്നു. ഗോത്രവർഗക്കാരുടെ മൂന്ന് പാർട്ടികളും മറ്റ് സാമൂഹിക സംഘടനകളും യോജിച്ചായിരുന്നു പ്രേക്ഷാഭം.
പാർലെമൻറ് നിയമം പാസാക്കിയ ഉടൻ സംസ്ഥാനത്തെ വിവിധ പാർട്ടി നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. നിയമത്തിൽനിന്ന് ത്രിപുരയെ ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും പ്രേക്ഷാഭത്തിനിറങ്ങുമെന്ന് സംയുക്ത സമരസമിതിയും തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.