ഇഞ്ചിവെള്ളം കുടിക്കൂ; കോവിഡിനെ ചെറുക്കാൻ ത്രിപുര മുഖ്യമന്ത്രിയുടെ പുതിയ നിർദേശം

അഗർത്തല: ത്രിപുരയിൽ കോവിഡ്​ വ്യാപിക്കുന്നതിന്​ പിന്നാലെ പുതിയ ഉപദേശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്​കുമാർ ദേബ്​. വിഡിയോ സ​ന്ദേശത്തിലൂടെ ഇഞ്ചിവെള്ളം കുടിക്കാനാണ്​ മുഖ്യമന്ത്രിയുടെ നിർദേശം. ഇഞ്ചിവെള്ളത്തിന്​ കോവിഡ്​ അടക്കമുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി ഉയർത്താൻ കഴിയുമെന്നും ബിപ്ലബ്​ പറഞ്ഞു.

ത​​െൻറ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ പുറത്തുവിട്ട 37 സെക്കൻറ്​ വിഡിയോക്കൊപ്പമാണ്​ ബിപ്ലബ്​ കോവിഡിനെ ചെറുക്കാൻ ഇഞ്ചിവെള്ളം കുടിക്കാൻ ആഹ്വാനം ചെയ്​തത്​. ഇഞ്ചിയിട്ട്​ തിളപ്പിച്ച വെള്ളം ത​​െൻറ അമ്മക്ക്​ നൽകുന്നതാണ്​ വിഡിയോയുടെ ഉള്ളടക്കം. 

എല്ലാവരും തങ്ങളുടെ വീട്ടിലെ മുതിർന്നവർക്ക്​ സമാനരീതിയിൽ പാനീയം കുടിക്കാൻ നൽകി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കണമെന്നും ബിപ്ലബ്​ ആഹ്വാനം ചെയ്​തു. ബിപ്ലബി​​െൻറ നിർദേശത്തെ ബി.ജെ.പി പ്രവർത്തകർ സ്വാഗതം ചെയ്​തിട്ടുണ്ട്​. 

കഴിഞ്ഞ ശനിയാഴ്​ച ഗ്രാമീണർക്ക്​ നാരങ്ങ ജ്യൂസും പൈനാപ്പിൾ ജ്യൂസും വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എല്ലാ ശനിയാഴ്​ചകളിലും വളണ്ടിയർമാർ വഴി ജനങ്ങളിലേക്ക്​ ജ്യൂസ്​ എത്തിച്ചുനൽകും. ഇതുവഴി ​പ്രതിരോധശേഷി വർധിപ്പിക്കാമെന്നാണ്​ മുഖ്യമന്ത്രിയുടെ വാദം. 

Full View
Tags:    
News Summary - Tripura CM urges people to ‘offer ginger-water to elderly’ -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.