അഗർതല: പശ്ചിമ ത്രിപുര ലോക്സഭ മണ്ഡലത്തിൽ 1679 പോളിങ് സ്റ്റേഷനുകളിലായി നടന്ന തെ രഞ്ഞെടുപ്പിൽ 168 കേന്ദ്രങ്ങളിൽ വീണ്ടും വോെട്ടടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ്.
30 നിയമസഭ മണ്ഡലങ്ങളിലെ 26 മണ്ഡലങ്ങളിൽ പരന്നുകിടക്കുന്ന പോളിങ് സ്റ്റേഷനുകളിൽ മേയ് 12നാണ് വോെട്ടടുപ്പ്. ഏപ്രിൽ 11ന് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വ്യാപകമായി ബൂത്തുപിടിത്തം നടത്തിയതിനാൽ മുഴുവൻ മണ്ഡലങ്ങളിലും റീപോളിങ് ആവശ്യപ്പെട്ട് സി.പി.എമ്മും കോൺഗ്രസും കമീഷന് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ചുരുക്കം പോളിങ് സ്റ്റേഷനുകളിൽ മാത്രം റീപോളിങ് നടത്താനുള്ള തീരുമാനത്തിൽ കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു. സുപ്രീംകോടതിയെ സമീപിക്കുക മാത്രമേ തങ്ങൾക്കു മുന്നിൽ പോംവഴിയുള്ളൂവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ തപാസ് ഡേ പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പാണ് തങ്ങളുടെ ആവശ്യെമന്ന് സി.പി.എം സെക്രട്ടറി ഗൗതം ദാസ് വ്യക്തമാക്കി. കമീഷന് റീപോളിങ് നിർദേശിക്കാൻ അധികാരമുണ്ടെന്നായിരുന്നു ബി.ജെ.പി വക്താവ് അശോക് സിൻഹയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.