ഭോപാൽ: മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിെൻറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർ ക്കാറിനെ അട്ടിമറിക്കാൻ വീണ്ടും ബി.ജെ.പി നീക്കം. തങ്ങളുടെ എട്ട് എം.എൽ.എമാരെ ബി.ജെ.പി നേതാക്കൾ ഹരിയാനയിലെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് മധ്യപ്രദേശ് മന്ത്രി ജിത്തു പട്വരി ആരോപിച്ചു. എന്നാൽ, ആരോപണം ബി.ജെ.പി നിഷേധിച്ചു. സർക്കാറിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി കമൽനാഥ് പ്രതികരിച്ചു. 26ന് നടക്കുന്ന രാജ്യസഭ തെരെഞ്ഞടുപ്പിൽ ജയിക്കുക എന്ന ലക്ഷ്യംകൂടി ബി.ജെ.പി നീക്കത്തിനു പിന്നിലുണ്ട്.
അതേസമയം, കോൺഗ്രസ്, ബി.എസ്.പി, സമാജ്വാദി പാർട്ടി എം.എൽ.എമാർ പ്രത്യേക വിമാനത്തിൽ ഭോപാലിൽ തിരിച്ചെത്തിയതായി മധ്യപ്രദേശ് ധനമന്ത്രി തരുൺ ഭനോട്ട് പറഞ്ഞു. എന്നാൽ, എത്ര എം.എൽ.എമാർ തിരിച്ചെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
കോൺഗ്രസ് എം.എൽ.എമാരെ ‘ചാക്കിടാൻ’ ബി.ജെ.പി നീക്കം നടത്തുന്നതായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജിത്തു പട്വരി തങ്ങളുടെ എട്ട് എം.എൽ.എമാരെ ബി.ജെ.പി ഹരിയാനയിലേക്കു മാറ്റിയ കാര്യം വെളിപ്പെടുത്തിയത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ എം.എൽ.എമാർക്ക് വിപ് നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
വിപ് ലംഘിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ എം.എൽ.എ സ്ഥാനം നഷ്ടമാകുമെന്നും മന്ത്രി ഗോവിന്ദ് സിങ് പറഞ്ഞു. മധ്യപ്രദേശിൽ 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 114ഉം ബി.ജെ.പിക്ക് 107ഉം എം.എൽ.എമാരാണുള്ളത്. കേവല ഭൂരിപക്ഷം 116. കോൺഗ്രസ് സർക്കാറിന് നാലു സ്വതന്ത്രരുടെയും രണ്ടു ബി.എസ്.പി എം.എൽ.എമാരുടെയും ഒരു സമാജ്വാദി പാർട്ടി അംഗത്തിെൻറയും പിന്തുണയുമുണ്ട്. ഓരോ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ മരണത്തെ തുടർന്ന് രണ്ടു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.