അനുവാദമില്ലാതെ ഭാര്യയുടെ അക്കൗണ്ടിൽനിന്ന്​ ഒരു കോടി പിൻവലിച്ചു; ടി.വി താരത്തിനെതിരെ കേസ്​

മുംബൈ: അനുവാദമില്ലാതെ ഭാര്യയുടെ ബാങ്ക്​ അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിച്ച ടെലിവിഷൻ താരത്തിനെതിരെ കേസ്​. ഭർത്താവ് കരൺ മെഹ്​റ​ അനുവാദമി​ല്ലാതെ ത​െൻറ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ ഒരു കോടി രൂപ പിൻവലി​ച്ചുവെന്ന്​ ആരോപിച്ച്​ ഭാര്യ നിഷ ഗോരേഗാവ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഒരു കോടി രൂപ പിൻവലിച്ചുവെന്ന്​ കണ്ടെത്തിയതോട വെള്ളിയാഴ്​ച രാത്രിതന്നെ നിഷ പൊലീസി​ൽ പരാതി നൽകുകയായിരുന്നു. തുടർന്ന്​ മെഹ്​റക്കെതിരെയും രണ്ടു കുടുംബാംഗങ്ങൾക്കെതിരെയും പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

മേയ്​ 31ന്​ നിഷയെ മർദിച്ച കുറ്റത്തിന്​ മെഹ്​റയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. തുടർന്ന്​ ജാമ്യത്തിലായിരുന്നു താരം. ഇതോടെ രണ്ടാം തവണയാണ്​ നിഷ ഭർത്താവിനെതിരെ പരാതി നൽകുന്നത്​.

എട്ടുവർഷം മുമ്പായിരുന്നു മെഹ്​റയുടെയും നിഷയുടെയും വിവാഹം. ഇവർക്ക്​ നാലുവയസായ മകനുമുണ്ട്​.

ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇരുവരും നേരത്തേ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു. 

Tags:    
News Summary - TV actor Karan Mehra booked for illegally withdrawing Rs 1 cr from wifes account

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.