ന്യൂഡൽഹി: പുതിയ ഡിജിറ്റൽ നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിന് വീണ്ടും നോട്ടീസയച്ച് കേന്ദ്രസർക്കാർ. ഇത് അവസാന അവസരമാണെന്നും ഇനി മുന്നറിയിപ്പുണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ നോട്ടീസിന് ശേഷവും നടപടിയുണ്ടായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കേന്ദ്രസർക്കാർ ട്വിറ്ററിന് നൽകിയ നോട്ടീസിൽ പറയുന്നു.
പുതിയ നിയമങ്ങൾ നടപ്പാക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം. അല്ലെങ്കിൽ ഐ.ടി ആക്ടിലെ 79ാം വകുപ്പ് അനുസരിച്ചുള്ള സംരക്ഷണം ട്വിറ്ററിന് ഉണ്ടാവില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത് എന്നിവരുടെ ട്വിറ്റർ ഹാൻഡിലിലെ ബ്ലുടിക്ക് നീക്കയതിന് പിന്നാലെയാണ് കേന്ദ്രത്തിെൻറ നടപടിയെന്നതും ശ്രദ്ധേയമാണ്. ആറ് മാസത്തോളം ലോഗ് ഇൻ ചെയ്യാത്തതിനെ തുടർന്നാണ് നായിഡുവിെൻറ ബ്ലൂടിക്ക് നീക്കിയതെന്നാണ് ട്വിറ്റർ നൽകുന്ന വിശദീകരണം.
79ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം ഇല്ലാതായാൽ ഉപയോക്താക്കളുടെ ട്വീറ്റുകൾക്ക് ട്വിറ്ററിന് കൂടി ഉത്തരവാദിത്തമുണ്ടാകും. കേന്ദ്രസർക്കാറുമായി നിരവധി വിഷയങ്ങളിൽ ട്വിറ്റർ ഏറ്റുമുട്ടിയിയിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിെൻറ ഡൽഹിയിലെ ഓഫീസിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.