ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ ഭൂപടത്തിൽ യുപി പോലീസ് കേസിൽ ട്വിറ്റർ ഇന്ത്യ ചീഫ് മനീഷ് മഹേശ്വരിക്കെതിരെ ഉത്തർ പ്രദേശിൽ കേസ്. ഉത്തർ പ്രദേശിൽ മനീഷ് മഹേശ്വരിക്കെതിരെ ഈ മാസം രണ്ടാമത്തെ എഫ്.ഐ.ആറാണിത്.
ജമ്മു-കാശ്മീരിനെയും ലഡാക്കിനെയും ഇന്ത്യക്ക് പുറത്തുള്ള പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ചായിരുന്നു ട്വിറ്റർ വിവാദ ഭൂപടം പ്രസിദ്ധീകരിച്ചത്. ട്വീപ്പ് ലൈഫ് വിഭാഗത്തിലാണ് ഭൂപടം പ്രത്യക്ഷപ്പെട്ടത്. വ്യാപക വിമർശനം ഉയർന്നതോടെ ഇന്നലെ ഇത് ട്വിറ്റർ നീക്കുകയും ചെയ്തിരുന്നു.
നേരത്തെയും ട്വിറ്റർ ഇന്ത്യ ഭൂപടം വക്രീകരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജമ്മു-കശ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറുമായി ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് ട്വിറ്റർ രണ്ടാമതും ഭൂപട വിവാദത്തിൽ പെട്ടിരിക്കുന്നത്. ട്വിറ്ററിനെതിരെ കർശന നടപടിയെടുക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.