ഉപരാഷ്​ട്രപതി വെങ്കയ്യനായിഡുവി​െൻറ ട്വിറ്റർ ഹാൻഡിലെ ബ്ലൂടിക്ക്​ പുനഃസ്ഥാപിച്ച്​ ട്വിറ്റർ

ന്യൂഡൽഹി: ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവി​െൻറ ട്വിറ്റർ ഹാൻഡിലിൽ ബ്ലൂടിക്ക്​ പുനഃസ്ഥാപിച്ച്​ ട്വിറ്റർ. ബ്ലൂടിക്ക്​ ഒഴിവാക്കിയത്​ വിവിധ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന്​ പിന്നാലെയാണ്​ ട്വിറ്ററി​െൻറ നടപടി.

ശനിയാഴ്​ചയാണ്​ വെങ്കയ്യ നായിഡു​െൻറ  ട്വിറ്റർ ഹാൻഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്​. എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂടിക്ക്​ ഒഴിവാക്കിയത്​. എന്നാൽ, വൈസ്​ പ്രസിഡൻറി​െൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ  ടിക്ക്​ നിലനിർത്തിയിരുന്നു​. ഏ​കദേശം 13 ലക്ഷത്തോ​ളം ഫോളോവർമാരുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ്​​ ഒഴിവാക്കിയിരിക്കുന്നത്​.

അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനായാണ്​ ട്വിറ്റർ സാധാരണയായി ബ്ലൂടിക്ക്​ നൽകാറുള്ളത്​. സെലിബ്രേറ്റികൾ കമ്പനികൾ, എൻ.ജി.ഒകൾ, മാധ്യമങ്ങൾ എന്നിവർക്കെല്ലാം ട്വിറ്റർ  ബ്ലുടിക്ക്​ നൽകാറുണ്ട്​. ഇവരെ പ്രത്യേകം തിരിച്ചറിയുന്നതിനായാണ്​ ഇത്തരമൊരു അടയാളം നൽകുന്നത്​.

അക്കൗണ്ടിലുള്ള പേരിൽ മാറ്റം വരുത്തിയാൽ ചിലപ്പോൾ ട്വിറ്ററിൽ ബ്ലുടിക്ക്​ നഷ്​ടമാകും. കുറേ ദിവസത്തേക്ക്​ അക്കൗണ്ട്​ ഉപയോഗിക്കാതിരുന്നാലും അപൂർണമായ അക്കൗണ്ടുകൾക്കും ഇത്​​ നഷ്​ടപ്പെ​ട്ടേക്കാം. 

Tags:    
News Summary - Twitter removes blue tick from Vice President Venkaiah Naidu's personal handle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.