രണ്ടു ഗുജറാത്തികൾ ടൂറടിക്കുന്നു; വോട്ട്​ ചെയ്യേണ്ടത്​ രാജസ്ഥാനിക്ക്​ -ഗെഹ്​ലോട്ട്​

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ടൂ​റ​ടി​ക്കു​ന്ന ര​ണ്ട്​ ഗു​ജ​റാ​ത്തി​ക​ളു​ടെ വാ​ക്ക്​ കേ​ൾ​ക്കാ​തെ, രാ​ജ​സ്ഥാ​നി​യാ​യ ത​നി​ക്ക്​ വോ​ട്ടു​ചെ​യ്യാ​ൻ വോ​ട്ട​ർ​മാ​രോ​ട്​ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​​ഷാ എ​ന്നി​വ​രെ​യാ​ണ്​ ഗെ​ഹ്​​ലോ​ട്ട്​ ഉ​ന്നം വെ​ച്ച​ത്.

ഗു​ജ​റാ​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ താ​ൻ ചെ​ന്ന​തി​നെ പ​രി​ഹ​സി​ച്ച​ത്​ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഗെ​ഹ്​​ലോ​ട്ടി​ന്‍റെ ക​മ​ന്‍റ്. ഗു​ജ​റാ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​ൻ ഒ​രു മാ​ർ​വാ​ഡി വ​ന്നി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ​രി​ഹാ​സം.

താ​നൊ​രു ഗു​ജ​റാ​ത്തി​യാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടി​ക്ക​ടി പ​റ​യാ​റു​ണ്ട്. ര​ണ്ടു ഗു​ജ​റാ​ത്തി​ക​ൾ ഇ​പ്പോ​ൾ രാ​ജ​സ്ഥാ​നി​ൽ ചു​റ്റി​യ​ടി​ക്കു​ന്നു. താ​ൻ രാ​ജ​സ്ഥാ​നി​യാ​ണ്. താ​ൻ എ​വി​ടെ​പ്പോ​കു​മെ​ന്നാ​ണ്​ രാ​ജ​സ്ഥാ​നി​ലെ ജ​ന​ങ്ങ​ളോ​ട്​ ചോ​ദി​ക്കാ​നു​ള്ള​ത്. ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളാ​ണ്​ ത​ന്‍റെ എ​ല്ലാം. ഗു​ജ​റാ​ത്തി​ക​ളെ അ​വി​ട​ത്തെ ജ​ന​ങ്ങ​ൾ ജ​യി​പ്പി​ച്ച പോ​ലെ ഇ​വി​ടെ ത​ന്നെ ജ​യി​പ്പി​ക്കു​ക -ഗെ​ഹ്​​ലോ​ട്ട്​ പ​റ​ഞ്ഞു.

വി​കാ​രം ഇ​ള​ക്കി വി​ട്ടാ​ണ്​ ബി.​ജെ.​പി വോ​ട്ടു ​നേ​ടു​ന്ന​ത്. ജ​ന​ങ്ങ​ളെ ഇ​ള​ക്കി​വി​ടാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ വ​ന്ന​വ​ർ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ക്ഷേ​മ​പ​ദ്ധ​തി​ക​ളെ വി​മ​ർ​ശി​ച്ചി​ട്ടി​ല്ല. അ​വ​രാ​ക​ട്ടെ, ഒ​ന്നും ചെ​യ്യു​ന്നു​മി​ല്ല. രാ​ജ​സ്ഥാ​നി​ൽ അ​ടി​യൊ​ഴു​ക്കു​ക​ളു​ണ്ട്. അ​ത​നു​സ​രി​ച്ച്​ കോ​ൺ​ഗ്ര​സ്​ വീ​ണ്ടും സ​ർ​ക്കാ​റു​ണ്ടാ​ക്കും -ഗെ​ഹ്​​ലോ​ട്ട്​ പ​റ​ഞ്ഞു.

മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനത്തിന് സമ്മർദം; നേതാക്കൾ അമിത് ഷായെ കാണും

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ മന്ത്രിസഭ വികസനത്തിന് സമ്മർദംചെലുത്തി അജിത് പവാർ പക്ഷ വിമത എൻ.സി.പി. ഡിസംബർ ഏഴിന് ശീതകാല നിയമസഭ സമ്മേളനം തുടങ്ങും മുമ്പേ മന്ത്രിസഭ വികസനത്തോടൊപ്പം കോർപറേറ്റ് സ്ഥാപനങ്ങളുടെ മേധാവികളെയും നിയമിക്കണമെന്നാണ് ആവശ്യം. വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രിയും ശിവസേന വിമത നേതാവുമായ ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിമാരായ അജിത് പവാർ, ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹിയിൽ ചെന്ന് കാണും. താഴേതട്ടിൽ മൂന്ന് പാർട്ടികൾക്കുമിടയിലെ ഏകോപനവും മുഖ്യവിഷയമാകും.

മന്ത്രിപദവും കോർപറേഷൻ അധ്യക്ഷ പദവികളും കിട്ടുമെന്ന ഉറപ്പിലാണ് എം.എൽ.എമാരും മറ്റ് നേതാക്കളും വിമതനീക്കത്തിൽ ഷിൻഡേക്കും അജിത്തിനും ഒപ്പം നിന്നത്. നിലവിൽ ഷിൻഡെ പക്ഷത്തിനും ബി.ജെ.പിക്കും പത്തു വീതവും അജിത് പക്ഷത്തിന് ഒമ്പത് മന്ത്രിമാരുമാണുള്ളത്. മൊത്തം 29 മന്ത്രിമാർ. 288 എം.എൽ.എമാരുള്ള സംസ്ഥാനത്ത് മന്ത്രിസഭാംഗങ്ങളുടെ എണ്ണം 43 വരെയാകാം. 14 പേർക്കുകൂടി മന്ത്രിയാകാം.

ഡിസംബർ 31ന് മുമ്പ് തങ്ങൾക്കെതിരായ അയോഗ്യത ഹരജികളിൽ സ്പീക്കർ വിധിപറയുമെന്നതിനാൽ ഷിൻഡെ അനിശ്ചിതത്തത്തിലാണ്. അയോഗ്യത ഹരജികളിൽ കടുത്ത നിലപാടെടുത്ത സുപ്രീംകോടതി സ്പീക്കറുടെ നടപടി നിരീക്ഷിക്കുന്നു. അയോഗ്യത ഹരജികളിലെ വിധിക്ക് മുന്നെ സർക്കാർ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാനാണ് ബി.ജെ.പിക്ക് താൽപര്യം. വിധി എതിരായാൽ താഴേക്കിടയിൽ ബാധിക്കുമെന്ന് ബി.ജെ.പി ഭയക്കുന്നു. സംവരണത്തെച്ചൊല്ലി മറാത്തകളും ഒ.ബി.സി വിഭാഗങ്ങളും തമ്മിലെ സംഘർഷാവസ്ഥയും ഭരണസഖ്യത്തെ വലക്കുന്നു. ഈ സാഹചര്യങ്ങളിലാണ് മുഖ്യമന്തിയും ഉപമുഖ്യമന്ത്രിമാരും ഡൽഹിക്ക് പോകുന്നത്.

Tags:    
News Summary - Two Gujaratis touring state, but make me win as I am Rajasthani- Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.