അഹമ്മദാബാദ്: ഗുജറാത്തിൽ ഞായറാഴ്ച വൈകുന്നേരം വീടിനു തീപിടിച്ച് 33 വയസ്സുകാരിയും രണ്ടരവയസ്സുള്ള കുഞ്ഞും മരിച്ചു. വീടിനുള്ളിൽ നിന്ന് പുറത്തേക്ക് പടർന്ന തീയിൽ നിരവധി വാഹനങ്ങൾക്കും കേടുപാടുണ്ടായി.
വൈകിട്ട് നാലു മണിയോടുകൂടിയാണ് തീപിടിച്ച വിവരം പൊലീസിനു ലഭിക്കുന്നത്. പൊള്ളലേറ്റ രണ്ടുപേരെയും ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഭിക്കുന്ന വിവരമനുസരിച്ച് അപകടം നടന്ന വീട്ടിനുള്ളിലുണ്ടായിരുന്നവർ എയർ കണ്ടീഷണറുകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന ജോലിയിലേർപ്പെട്ടിരുന്നവരായിരുന്നു.
എയർകണ്ടീഷണറുകളിൽ നിറയ്ക്കുന്നതിനുള്ള ഗ്യാസും വീടിനുള്ളിൽ സൂക്ഷിച്ചിരുന്നു. തീപിടുത്തത്തിൻറെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.