ഒഡീഷയിൽ രണ്ട്​ മാവോയിസ്​റ്റുകളെ നാട്ടുകാർ കല്ലെറിഞ്ഞുകൊന്ന​ു

ഒഡീഷയിലെ മൽകാൻഗിരി ജില്ലയിലെ ജന്തുരൈ ഗ്രാമത്തിൽ രണ്ട് മാവോയിസ്റ്റുകളെ നാട്ടുകാർ കല്ലെറിഞ്ഞു കൊന്നു. ഞായറാഴ ്ച രണ്ട് മാവോയിസ്റ്റുകൾ ഗ്രാമത്തിൽ വന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കരുതെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ എതിർക്കുകയും ചെയ്തിരുന്നു.

തുടർന്ന്​ മാവോയിസ്​റ്റുകൾ നടത്തിയ വെടിവെപ്പിൽ പ്രകോപിതരായ ഗ്രാമീണർ രണ്ടുപേർക്കും നേരെ കല്ലേറ്​ നടത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെ​ട്ടെന്ന്​ മൽക്കംഗിരി പൊലീസ് സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ​ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്​​.

Tags:    
News Summary - two maoists killed in odishas malkangiri -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.