മുംബൈ: നിർത്തിയിട്ട ബസിനുള്ളിൽവെച്ച് സുഹൃത്തും കൂട്ടാളിയും ബലാത്സംഗം ചെയ്തതായി 19കാരിയുടെ പരാതി. ഫെബ്രുവരി മൂന്നിന് ഖാർഗറിലാണ് സംഭവം.
19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ 22കാരനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ഖാർഗറിലെ ഒരേ കെട്ടിടത്തിലാണ് പെൺകുട്ടിയും സുഹൃത്തും താമസിച്ചിരുന്നത്. പ്രതികളിലൊരാൾ ഡ്രൈവറും മറ്റൊരാൾ പിസ്സ ഡെലിവറി ചെയ്യുന്നയാളുമാണ്. ഫെബ്രുവരി മൂന്നിന് സുഹൃത്ത് പെൺകുട്ടിയെ ബൈക്കിൽ കൂട്ടികൊണ്ടുപോകുകയും സമ്മാനം വാങ്ങി നൽകാമെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഖാർഗറിലെ ഉത്കർഷ് ഹാളിന് സമീപം നിർത്തിയിട്ടിരുന്ന ബസിലെത്തിച്ചു. അവിടെവെച്ച് പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു.
മദ്യ ലഹരിയിലായിരുന്ന 22കാരൻ 19കാരിയെ ആദ്യം ബലാത്സംഗം ചെയ്തു. പിന്നീട് 19കാരനെ വിളിച്ചുവരുത്തുകയായിരുന്നു. ഇയാളും ബലാത്സംഗം ചെയ്തു. തുടർന്ന് പെൺകുട്ടിയെ ബസിൽ ഉപേക്ഷിച്ച് ഇരുവരും കടന്നു.
പെൺകുട്ടി ഓട്ടോ വിളിച്ച് വീട്ടിലെത്തിയതായും വീട്ടുകാരോട് സംഭവം അറിയിച്ചതായും പൊലീസ് പറഞ്ഞു. കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. മണിക്കൂറുകൾക്കകം 19കാരനെ പൊലീസ് പിടികൂടി. 22 കാരൻ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.