നിയന്ത്രണ രേഖയിലെ പാക്​ പ്രകോപനം: ഇന്ത്യ തിരിച്ചടിക്കുന്നു; രണ്ട്​ പാക്​ സൈനികർ കൊല്ലപ്പെട്ടു

ജമ്മു: നിയന്ത്രണ രേഖയിൽ പാകിസ്​താൻ ​ൈസന്യം വെടി നിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന്​ നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ പാക്​ സൈനികർ കൊല്ല​പ്പെട്ടു. ജമ്മു കശ്​മീരിലെ രജൗരി, പൂഞ്ച്​ ജില്ലകളിലായി മൂന്നു തവണയാണ്​ പാക്​ സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചത്​. ഇന്ത്യൻ സൈനിക പോസ്​റ്റുകൾക്ക്​ നേ​െരയും സാധാരണക്കാർക്ക്​ നേരെയും പാക്​ ​െസെന്യം വെടിയുതിർക്കുകയും മോട്ടാർ ബോംബാക്രമണം നടത്തുകയും ​െചയ്യുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. 

നാലു ദിവസത്തിനി​െട പത്തു തവണയാണ്​ നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘിക്കപ്പെട്ടത്​. പ്രകോപനമില്ലാതെ പാകിസ്​താൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യ ശക്​തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. 

Tags:    
News Summary - Two Pakistan Soldiers Killed in Retaliation by Indian Army Along LoC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.