ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായേക്കും: പ്രഖ്യാപനം ഉടനെന്ന് സൂചന

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്ന് ഡി.എം.കെ വൃത്തങ്ങൾ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസമാദ്യം യു.എസ് സന്ദർശനം തുടങ്ങുന്നതിന് മുമ്പ് ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തുമെന്ന് എം.കെ. സ്റ്റാലിൻ സൂചന നൽകിയിരുന്നു .

ആഗസ്റ്റിൽ, തമിഴ്‌നാട് മന്ത്രി രാജകണ്ണപ്പനും ഉദയനിധി സ്റ്റാലിനെ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി പരാമർശിച്ചിരുന്നു. കായിക-യുവജനക്ഷേമ മന്ത്രി എന്നതിന് പുറമെ, പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നതിന്റെ പ്രധാന ചുമതലയും ഉദയനിധി സ്റ്റാലിൻ കൈകാര്യം ചെയ്യുന്നുണ്ട്.

എന്നാൽ, പാർട്ടിയിൽ നിന്നോ മുഖ്യമന്ത്രിയിൽ നിന്നോ ഇതുവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ചെന്നൈ മെട്രോ റെയിൽ ഫേസ്-2 പോലുള്ള പ്രധാന പദ്ധതികളുടെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നതും ഉദയനിധിയാണ്.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ് താരം വിജയ്‌യുടെ പ്രവേശനത്തെ ചെറുക്കാനുള്ള സുപ്രധാന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു. ഡി.എം.കെയുടെ യൂത്ത് വിങ് പ്രസിഡന്റായ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്-തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.

Tags:    
News Summary - Udayanidhi Stalin may become Deputy Chief Minister of Tamil Nadu: The announcement is imminent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.