'കോവിഡിനിടെ പ്രതിഷേധപരിപാടികൾ നടത്തരുതെന്ന് രാഷ്ട്രീയക്കാർക്ക് നിർദേശം നൽകണം' -മോദിയോട് ഉദ്ധവ് താക്കറെ

മുംബൈ: കോവിഡ് വ്യാപനത്തിനിടെ പ്രതിഷേധപരിപാടികൾ നടത്തരുതെന്ന് രാഷ്ട്രീയക്കാർക്ക് നിർദേശം നൽകണമെന്ന് പ്രധാനമന്ത്രി മോദിയോട് ഉദ്ധവ് താക്കറെ. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ രാഷ്ട്രീയക്കാർക്ക് നിർദേശം നൽകണമെന്നും ഉദ്ധവ് അഭ്യർത്ഥിച്ചു.

കോവിഡ് സാഹചര്യത്തെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ യോഗത്തിലാണ് താക്കറെ ഇക്കാര്യം ഉന്നയിച്ചത്. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു യോഗം.

കോവിഡ് രണ്ടാം തരംഗത്തിനിടെ കുറച്ച് രാഷ്ട്രീയക്കാർ ജനങ്ങളുടെ ജീവിതവുമായി കളിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് യോഗത്തിൽ താക്കറെ പറഞ്ഞു. ഇക്കാര്യത്തിൽ ഇടപെടാനും കോവിഡ് പ്രോട്ടോക്കോളുകൾ പിന്തുടരാൻ രാഷ്ട്രീയ പാർട്ടികളോട് നിർദ്ദേശിക്കാനും അദ്ദേഹം മോദിയോട് അഭ്യർത്ഥിച്ചു.

താക്കറെക്ക് പുറമെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു. 

Tags:    
News Summary - Uddhav Thackeray requests PM Modi to instruct politicians not to hold protests amid pandemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.