മുംബൈ: ഉച്ചഭാഷിണി വിവാദത്തിനിടെ ക്രമസമാധാനം പാലിക്കാൻ ആരുടേയും അനുമതിക്കായി കാത്തിരിക്കേണ്ടെന്ന പ്രസ്താവനയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആഭ്യന്തരമന്ത്രി ദിലീപ് വാസെ പാട്ടീലുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഡി.ജി.പി രജനീഷ് സേത്തുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ടെലിഫോണിൽ സംസാരിച്ചിരുന്നു. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകളെത്തി മഹാരാഷ്ട്രയുടെ ക്രമസമാധാന രംഗം തകർക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്ത് വന്നു.
മഹാരാഷ്ട്രയിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ 15,000തേതാളം പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഏത് സാഹചര്യവും നേരിടാൻ മഹാരാഷ്ട്ര പൊലീസ് തയാറാണ്. റിസർവ് പൊലീസ് സേനയിലെ അംഗങ്ങളേയും ഹോം ഗാർഡുകളേയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഡി.ജി.പി രജനീഷ് സേത്ത് പറഞ്ഞു.
മേയ് നാലിന് മുമ്പ് പള്ളികളിൽ നിന്നും ഉച്ചഭാഷിണി മാറ്റിയില്ലെങ്കിൽ ഹനുമാൻ കീർത്തനം ലൗഡ്സ്പ്പീക്കറിലൂടെ കേൾപ്പിക്കുമെന്നായിരുന്നു രാജ്താക്കറെയുടെ ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.