മാരിയുപോളിലെ അസോവ്‌സ്റ്റൽ പ്ലാന്റിന് സമീപം റഷ്യയെ ചർച്ചക്ക് ക്ഷണിച്ച് യുക്രെയ്ൻ

കിയവ്: റഷ്യയുടെ നിയന്ത്രണത്തിലുള്ള മരിയുപോളിലെ അസോവ്‌സ്റ്റൽ പ്ലാന്റിന് സമീപം റഷ്യയെ ചർച്ചക്ക് ക്ഷണിച്ചതായി യുക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു. തുറമുഖ നഗരമായ മരിയുപോളിലെ യുക്രെയ്ൻ സൈന്യത്തിന്‍റെ ഒരേയൊരു ശക്തി കേന്ദ്രമാണ് അസോവ്‌സ്റ്റൽ പ്ലാന്റിന് സമീപമുള്ള പ്രദേശം.

അസോവ്സ്റ്റൽ പ്ലാന്റിന് തൊട്ടടുത്തുള്ള സ്ഥലത്ത് ചർച്ചകൾ നടത്തുന്നതിനായി റഷ്യൻ സേനയെ ക്ഷണിച്ചെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുടെ സഹായി ഒലെക്‌സി അരെസ്റ്റോവിച്ച് പറഞ്ഞു.

ഓർത്തഡോക്സ് ഈസ്റ്ററിന് മുന്നോടിയായി മരിയുപോളിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യുക്രെയ്ൻ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

മരിയുപോളിലെ അസോവ്സ്റ്റലിനെ റഷ്യ തുടർച്ചയായി ആക്രമിക്കുകയാണ്. പ്രദേശത്തെ സാധാരണക്കാർക്കും സൈന്യത്തിനുമെതിരെ കനത്ത ഷെല്ലാക്രമണമാണ് റഷ്യൻ സേന നടത്തി കൊണ്ടിരിക്കുന്നതെന്നും സെലൻസ്കിയുടെ ഉപദേശകൻ മിഖൈലോ പോഡോലിയാക് ട്വീറ്റ് ചെയ്തു.

അസോവസ്റ്റൽ പ്ലാന്‍റിൽ സാധാരണക്കാർ കുടുങ്ങി കിടക്കുന്നതായി യുക്രെയ്ൻ സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലാന്‍റ് ആക്രമിക്കുന്നതിന് പകരം ഉപരോധിച്ചാൽ മാത്രം മതിയെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Ukraine Proposes Russia Talks Near Last Stronghold In Strategic Port City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.