റായ്ചൂർ: കാറിനുള്ളിൽ കണ്ടെത്തിയ മൂർഖനെ പുറത്തുചാടിക്കാൻ നാട്ടുകാർ ഫിനോയിൽ തളിച്ചത് വിനയായി. അപകടാവസ്ഥയിലായ പാമ്പിന് ഡോക്ടർ കൃത്രിമ ശ്വാസം അടക്കം അടിയന്തര ചികിത്സ നൽകി രക്ഷിച്ചു.
കർണാടകയിലെ റായ്ചൂരിലെ ലിംഗസുഗൂർ താലൂക്കിലെ പമനകല്ലൂരിലാണ് സംഭവം. ഇന്നോവ കാറിനുള്ളിലാണ് മൂർഖനെ കണ്ടത്. പാമ്പിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഏതുവിധേനയും പ്രശ്നം പരിഹരിക്കുകയെന്ന ചിന്തയിൽ ഓടിക്കൂടിയവരിൽ ചിലർ നടത്തിയത് ഫിനോയിൽ തളിക്കലാണ്.
ഇതോടെ പാമ്പിന്‍റെ ബോധം പോയി അപകടാവസ്ഥയിലായി. പാമ്പ് ചത്തെന്നാണ് എല്ലാവരും കരുതിയത്. ഈ സമയം ഇവിടെയെത്തിയ മെഡിക്കൽ ഓഫീസർ പാമ്പിന്‍റെ വായിലേക്ക് ചെറിയ പൈപ്പ് കടത്തി കൃത്രിമ ശ്വാസം നൽകി. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ കൃത്രിമ ശ്വാസം നൽകി പാമ്പിന്‍റെ ജീവൻ രക്ഷിക്കുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.