മുംബൈയിൽ നിര്‍മാണത്തിലിരുന്ന മേൽപാലം തകര്‍ന്നു വീണ് 14 പേര്‍ക്ക് പരിക്ക്

മുംബൈ: ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന മേൽപാലം തകര്‍ന്നു വീണു 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം നിര്‍മാണ തൊഴിലാളികളാണ്. പുലര്‍ച്ചെ 4.40 ഓടെയാണ് അപകടം നടന്നത്.

പൊലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക്‌ ആർക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു.

ബി.കെ.സി മെയിൻ റോഡിൽ നിന്ന് സാന്താ ക്രൂസ്-ചെമ്പൂർ ലിങ്ക് റോഡിനെ ബന്ധിപ്പിക്കുന്നതായിരുന്നു മേൽപാലം. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് ഫ്‌ളൈഓവറിന്റെ നിര്‍മാണ ചുമതല.

Tags:    
News Summary - Under-construction flyover collapses in Mumbai; 14 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.