Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2021 9:29 AM IST Updated On
date_range 17 Sept 2021 9:29 AM ISTമുംബൈയിൽ നിര്‍മാണത്തിലിരുന്ന മേൽപാലം തകര്‍ന്നു വീണ് 14 പേര്‍ക്ക് പരിക്ക്
text_fieldsbookmark_border
മുംബൈ: ബാന്ദ്ര കുര്‍ള കോംപ്ലക്സിനു സമീപം നിര്‍മാണത്തിലിരുന്ന മേൽപാലം തകര്‍ന്നു വീണു 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം നിര്‍മാണ തൊഴിലാളികളാണ്. പുലര്‍ച്ചെ 4.40 ഓടെയാണ് അപകടം നടന്നത്.
പൊലിസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക് ആർക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു.
ബി.കെ.സി മെയിൻ റോഡിൽ നിന്ന് സാന്താ ക്രൂസ്-ചെമ്പൂർ ലിങ്ക് റോഡിനെ ബന്ധിപ്പിക്കുന്നതായിരുന്നു മേൽപാലം. മുംബൈ മെട്രോപൊളിറ്റന്‍ റീജിയന് ഡെവലപ്മെന്റ് അതോറിറ്റിക്കാണ് ഫ്ളൈഓവറിന്റെ നിര്‍മാണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story