മുംബൈ: അധോലോക നായകൻ ഇജാസ് ലക്ഡാവാലയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാ ഴ്ച ബിഹാറിലെ പട്നയിൽ നിന്നാണ് 50കാരനായ ലക്ഡാവാലയെ പിടികൂടിയത്. 1996ൽ ഈസ്റ്റ് വെസ ്റ്റ് എയർലൈൻസ് എം.ഡിയായിരുന്ന മലയാളിയായ തക്കിയുദ്ദീൻ വാഹിദിനെ കൊലപ്പെടുത്തിയ തുൾപ്പെടെ ഇയാൾക്കെതിരെ 30 കേസുകൾ നിലവിലുണ്ടെന്ന് മുംബൈ പൊലീസ് കമീഷണർ സഞ്ജയ് ബ്രാവെ അറിയിച്ചു. ബുധനാഴ്ച രാത്രി വൈകി മുംബൈയിലെത്തിച്ച ലക്ഡാവാലയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. 21വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അറസ്റ്റിലായ വിവരമറിഞ്ഞ് ലക്ഡാവാലക്കെതിരെ 80പേർ പരാതി നൽകാൻ മുന്നോട്ടുവന്നതായി കമീഷണർ പറഞ്ഞു. ദാവൂദ് ഇബ്രാഹിമിനൊപ്പമായിരുന്ന ലക്ഡാവാല 1993ൽ ഛോട്ടരാജനൊപ്പം ചേർന്നു. 2001വരെ ഛോട്ടാരാജെൻറ ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
പിന്നീട് സ്വന്തമായി സംഘം രൂപവത്കരിച്ച് രാജ്യത്തിനു പുറത്ത് പ്രവർത്തിച്ചു. കാനഡയിൽ ഇയാളുണ്ടെന്നായിരുന്നു മുംബൈ പൊലീസിന് അവസാനം ലഭിച്ച വിവരം.
കഴിഞ്ഞയാഴ്ച മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലക്ഡാവാലയുടെ മകൾ ശിഫ ശാഹിദ് ശൈഖ് അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.