വിശുദ്ധ ഇന്ത്യ ബലാത്സംഗികളുടെ തലസ്ഥാനമായി മാറി; വിമർശനവുമായി മദ്രാസ്​ ഹൈകോടതി

ചെന്നൈ: വിശുദ്ധ നാടായ ഇന്ത്യ ബലാത്സംഗികളുടെ തലസ്ഥാനമായി മാറിയെന്ന്​ മദ്രാസ്​ ഹൈകോടതി ജസ്​റ്റിസ്​ കിരുഭകരൻ. ഇന്ത്യയിൽ ഓരോ 15 മിനിട്ടിലും ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പൂരി​ൽ അന്തർ സംസ്ഥാന തൊഴിലാളിയായ സ്​ത്രീ ബലാത്സംഗം ചെയ്യപ്പെട്ട കേസ്​ പരിഗണിക്കു​േമ്പാഴാണ്​ പരാമർശം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ബലാത്സംഗ കേസുകളെ കുറിച്ചും ജസ്​റ്റിസ്​ പരാമർശം നടത്തി.

തിരൂപ്പുർ ജില്ലയിലെ പല്ലടത്ത്​ അന്തർ സംസ്ഥാന തൊഴിലാളി സ്​ത്രീ ബലാത്സംഗ ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട്​ മുതിർന്ന അഭിഭാഷക എ.പി സുര്യ പ്രകാശമാണ്​​ ഹരജി നൽകിയത്​. പെൺകുട്ടിക്ക്​ സുരക്ഷയൊരുക്കണമെന്നും കോയമ്പത്തുർ ഐ.ജിയുടെ നേതൃത്വത്തിൽ കേ​സന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.

ജസ്​റ്റിസ്​ എൻ.കിരുഭകരൻ, പി.വേൽമുരുകൻ എന്നിവരുൾപ്പെടുന്ന ബെഞ്ച്​ പെൺകുട്ടിക്ക്​ സൗജന്യ ചികിൽസയും, ഭക്ഷണവും , താമസസ്ഥലവും ഒരുക്കി നൽകാൻ ഉത്തരവിട്ടു. കോയമ്പത്തൂർ ഡി.ഐ.ജിയോട്​ അന്വേഷണത്തിന്​ മേൽനോട്ടം വഹിക്കാനും നിർദേശിച്ചു. 

Tags:    
News Summary - Unfortunately 'holy India' has become land of rapists, observes Madras High Court judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.