ന്യൂഡൽഹി: ആദായനികുതിനിരക്കിൽ മാറ്റമില്ല. പാവപ്പെട്ടവർക്ക് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ശമ്പളക്കാർക്കും മുതിർന്ന പൗരന്മാർക്കും നികുതി കണക്കാക്കുന്നതിൽ ചില ഇളവുകൾ. കാർഷിക, ഗ്രാമീണ മേഖലകൾക്ക് ചില്ലറ ആശ്വാസം. പൊതുതെരഞ്ഞെടുപ്പിനുമുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ച മോദിസർക്കാറിെൻറ അവസാന സമ്പൂർണബജറ്റിൽ ആകർഷണ മേെമ്പാടി വിതറിയിട്ടുണ്ട്. പക്ഷേ, പ്രായോഗികതലത്തിൽ സാധാരണക്കാർക്കും കർഷകർക്കും പ്രയോജനം കമ്മി.
നികുതിവിധേയവരുമാനത്തിെൻറ ആരോഗ്യ, വിദ്യാഭ്യാസ സെസ് മൂന്നിൽ നിന്ന് നാലുശതമാനമാക്കി. സാമൂഹികക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്താൻ 10 ശതമാനം സർചാർജ് ചുമത്തി. കോർപറേറ്റ് പ്രണയം തുടരുന്നു. 250 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കോർപറേറ്റ് നികുതി 30ൽ നിന്ന് 25 ശതമാനമായി കുറച്ചു. ഒാഹരി വിൽപനയിലൂടെ കിട്ടുന്ന ഒരു ലക്ഷത്തിൽ കൂടുതൽ വരുന്ന മൂലധന നേട്ടത്തിന് വീണ്ടും നികുതി ഏർപ്പെടുത്തി. ആദായനികുതി നിരക്കിൽ മാറ്റമില്ല. യാത്ര, ചികിത്സാ ചെലവിനത്തിലുള്ള കിഴിവിെൻറ സ്ഥാനത്ത് ശമ്പളക്കാർക്കും പെൻഷൻകാർക്കും 40,000 രൂപയുടെ പൊതുകിഴിവ് അനുവദിച്ചു.
ബാങ്ക് നിക്ഷേപത്തിെൻറ പലിശ 10,000 രൂപ കവിഞ്ഞാൽ മുതിർന്ന പൗരന്മാർ നികുതി അടക്കണമെന്ന വ്യവസ്ഥ മാറ്റി. 50,000 രൂപയാണ് പുതിയ പരിധി. സ്ഥിരനിക്ഷേപത്തിന് ബാങ്കുതന്നെ നികുതി കുറക്കുന്ന രീതി എടുത്തു കളഞ്ഞു. ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള ആദ്യ ബജറ്റായതിനാൽ എക്സൈസ് തീരുവയോ സേവനനികുതിയോ കേന്ദ്ര ബജറ്റിെൻറ ഭാഗമല്ല. കസ്റ്റംസ് തീരുവ വർധിപ്പിച്ചു. അതുവഴി മൊബൈൽ ഫോണിനും മറ്റും വില കൂടും.കാർഷിക, ഗ്രാമീണ ഇന്ത്യയിലാണ് ബജറ്റ് ഉൗന്നൽ നൽകുന്നതെന്ന് ജെയ്റ്റ്ലി പറഞ്ഞു. കാർഷികവായ്പലക്ഷ്യം 10 ൽ നിന്ന് 11 ലക്ഷം കോടി രൂപയായി നിശ്ചയിച്ചു. മത്സ്യബന്ധന, മൃഗസംരക്ഷണ മേഖലയിലേക്കും കിസാൻ ക്രെഡിറ്റ് കാർഡ് വ്യാപിപ്പിക്കും. കാർഷികവിപണി വികസനത്തിന് 2000 കോടി രൂപ വകയിരുത്തി.
പ്രതിവർഷം 10 കോടി ദുർബലകുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വരെയുള്ള ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്ന പദ്ധതിയാണ് ബജറ്റിലെ പ്രധാന ഇനമായി സർക്കാർ അവതരിപ്പിക്കുന്നത്. എന്നാൽ, പ്രഖ്യാപനമല്ലാതെ ഇതിന് പണം വകയിരുത്തിയിട്ടില്ല. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികസുരക്ഷ മേഖലകൾക്കുള്ള ബജറ്റ് വിഹിതം 1.22ൽ നിന്ന് 1.38 ലക്ഷം കോടിയായി വർധിപ്പിച്ചു. 9000 കിലോമീറ്റർ ദേശീയപാതകൾ അടുത്ത സാമ്പത്തികവർഷം പൂർത്തിയാക്കും. റെയിൽവേക്ക് 1.48 ലക്ഷം കോടി വകയിരുത്തി.
ധനക്കമ്മി കുറച്ചുകൊണ്ടുവരാനുള്ള ലക്ഷ്യം പാളി. മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 3.2 ശതമാനമാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നടപ്പുവർഷത്തെ ധനക്കമ്മി മൂന്നരശതമാനമായി തുടർന്നു. അടുത്ത വർഷം മൂന്നുശതമാനത്തിലെത്തിക്കാനാണ് നേരേത്ത പരിപാടിയിട്ടതെങ്കിലും 3.3 ശതമാനമാണ് പുതിയ ലക്ഷ്യം.
•ധനക്കമ്മി ലക്ഷ്യം നേടിയില്ല; 3.5 ശതമാനം • പ്രതിരോധ വിഹിതത്തിൽ 7.8 ശതമാനം വർധന • കാർഷിക മേഖലയിൽ 11 ലക്ഷം കോടി വായ്പ • വനിത സ്വയംസഹായ സംഘങ്ങൾക്ക് വായ്പ നൽകാൻ 75,000 കോടി • 2.95 ലക്ഷം കോടി അവശ്യ മരുന്നുകളും ശിശുസേവനവുമായി ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങൾ • 1000 മികച്ച ബി.ടെക് വിദ്യാർഥികളെ പ്രധാനമന്ത്രി റിസർച് ഫെേലായാക്കും •എല്ലാ സംരംഭങ്ങൾക്കും ആധാർ മാതൃകയിൽ സവിശേഷ തിരിച്ചറിയൽ നമ്പർ •ഇൻഷുറൻസ് കമ്പനികൾ ലയിപ്പിച്ച് ഒന്നാക്കുന്നു •എയർ ഇന്ത്യ അടക്കം 24 പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കും •മൂന്ന് ലോക്സഭ മണ്ഡലങ്ങൾക്ക് ഒന്നുവീതം 24 പുതിയ മെഡിക്കൽ കോളജുകൾ •18 പുതിയ ആർക്കിടെക്ചർ സ്കൂളുകൾ •അധ്യാപകർക്ക് സംയോജിത ബി.ടെക് •സാമ്പത്തിക ഇടപാടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കും • ഗ്രാമീണ മേഖല അടിസ്ഥാനസൗകര്യത്തിന് 14 ലക്ഷം കോടി •20,000 ആദിവാസികളുള്ള സ്ഥലങ്ങളിൽ 2022ൽ ഏകലവ്യ സ്കൂൾ •സ്വഛ് ഭാരത് പദ്ധതിയിൽ രണ്ടുകോടി ടോയ്ലറ്റുകൾ •രാഷ്ട്രപതി, ഗവർണർ, എം.പിമാർ എന്നിവർക്ക് ശമ്പളവർധന •10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കും •വിപുല സ്വർണനയം •കാർഷികോൽപാദന കമ്പനികൾക്ക് ആദ്യ അഞ്ചുവർഷം പൂർണ നികുതിയിളവ് •2,000 കോടിയുടെ കാർഷിക വിപണന വികസന നിധി •അഞ്ചു ലക്ഷം വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ • ദരിദ്രരായ എട്ടു കോടി സ്ത്രീകൾക്കുകൂടി സൗജന്യ ഗ്യാസ് കണക്ഷൻ •റൊക്കം പണമിടപാടിന് നിയന്ത്രണം; 10,000 രൂപയിൽ കൂടുതൽ ട്രസ്റ്റുകളും മറ്റും പണമായി നൽകരുത് •മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷത്തിന് 150 കോടി.
തീരുവയിൽ ഇളവ്; ഇന്ധന വില കുറയില്ല
തീരുവ എട്ടു രൂപ കുറച്ചു; ലെവി എട്ടു രൂപ കൂട്ടി
ന്യൂഡൽഹി: പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസ് തീരുവ കുറച്ചെങ്കിലും ഇന്ധന വില കുറയില്ല. ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ െപട്രോളിെൻറയും ഡീസലിെൻറയും അടിസ്ഥാന എക്സൈസ് തീരുവ ലിറ്ററിന് രണ്ടുരൂപ തോതിൽ കുറച്ച് യഥാക്രമം 4.48 രൂപയും 6.33 രൂപയുമാക്കിയിരുന്നു. അധിക എക്സൈസ് തീരുവയായി ലിറ്ററിന് ആറു രൂപ ഇടാക്കിയിരുന്നതും പിൻവലിച്ചു. പക്ഷെ ഇതിെൻറ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കില്ല. പകരം ലിറ്ററിന് എട്ടു രൂപ റോഡ്-അടിസ്ഥാനസൗകര്യ സെസ് ഏർപ്പെടുത്തി. അതോടെ ഇന്ധനവിലയിൽ കുറവുണ്ടാകില്ലെന്ന് മന്ത്രി തന്നെ വ്യക്തമാക്കി.
പെട്രോളിനും ഡീസലിനും ബി.ജെ.പി സർക്കാർ അധികാരമേറ്റ ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ ഇൗടാക്കുന്നത്. പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ധനവില കുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എക്സൈസ് തീരുവ കുറക്കണമെന്ന് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലത്തോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
ആഗോള വിപണിയിെല വിലയിടിവിെൻറ ഗുണം ഉപഭോക്താക്കൾക്ക് നൽകാതെ 2014 നവംബർ മുതൽ 2016 ജനുവരി വരെ ഒമ്പത് തവണയാണ് മോദി സർക്കാർ എക്സൈസ് തീരുവ കൂട്ടിയത്. പെട്രോളിന് 11.77രൂപയും ഡീസലിന് 13.47 രൂപയുമാണ് ലിറ്ററിന് ഇൗ കാലയളവിൽ തീരുവ കൂട്ടിയത്. ഇതുകാരണം സർക്കാരിെൻറ വരുമാനം 99,000 കോടി രൂപയിൽനിന്ന് 2.42 ലക്ഷം കോടിയായി ഉയർന്നു. പ്രതിഷേധത്തെതുടർന്ന് 2017 ഒക്ടോബറിൽ എക്സൈസ് തീരുവ രണ്ടുരൂപ തോതിൽ കേന്ദ്രം കുറച്ചിരുന്നു. ഇപ്പോൾ അന്നത്തേതിലും എത്രയോ അധികമാണ് ഇന്ധനവില. അതുകൊണ്ട് തന്നെ ഒരിക്കൽ കൂടി ഇളവ് പ്രതീക്ഷിച്ചിരിക്കുേമ്പാഴാണ് ധനമന്ത്രി മുഖം തിരിച്ചത്.
അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നാലു റിഫൈനറികളിൽ നിന്ന് വരുന്ന ഇന്ധനത്തിന് ലിറ്ററിന് നാലു രൂപ അടിസ്ഥാനസൗകര്യ സെസ് പുതുതായി ഏർപ്പെടുത്തുകയുംചെയ്തു. ബജറ്റിൽ പാവപ്പെട്ട വീട്ടമ്മമ്മാർക്ക് സൗജന്യ പാചകവാതക കണക്ഷൻ കൊടുക്കുന്നവരുടെ എണ്ണം നേരത്തെ പ്രഖ്യാപിച്ച അഞ്ചു കോടിയിൽ നിന്ന് എട്ട് കോടിയാക്കി. പ്രധനമന്ത്രി ഉജ്വല എന്ന പദ്ധതി 2016 മേയിലാണ് തുടങ്ങിയത്. ഇതിനകം 3.3 കോടി കണക്ഷൻ നൽകി. ഇതിനായി 3600കോടിയാണ് ബജറ്റിൽ നീക്കിവെച്ചത്.
വിലകൂടുന്ന ഇറക്കുമതി സാധനങ്ങൾ
• സ്വർണം, വെള്ളി, രത്നം, വജ്രം
• കാർ, മോേട്ടാർ സൈക്കിൾ,
ട്രൈസൈക്കിൾ, സ്കൂട്ടർ
• ട്രക്കിെൻറയും ബസിെൻറയും
റാഡിയൽ ടയർ
• മൊബൈൽ ഫോൺ
• പെർഫ്യൂം, ടോയ്ലറ്റ് സ്പ്രേ,
ഡിയോഡറൻറുകൾ
• ഷേവിങ് മിശ്രിതം, ടൂത്ത് പേസ്റ്റ്,
പൗഡർ
• പഴം, ജ്യൂസ്, പച്ചക്കറി
• സൺ ഗ്ലാസ്, സൺ സ്ക്രീൻ
• വിഡിയോ ഗെയിം
• സ്മാർട്ട് വാച്ച്
• ദന്തസംരക്ഷണ ഉൽപന്നം
• ചെരിപ്പ്, പട്ട്, സിഗരറ്റ്
•കിടക്ക, ഫർണിച്ചർ
•എൽ.സി.ഡി/എൽ.ഇ.ഡി ടി.വി
• ഇമിറ്റേഷൻ ആഭരണം
• എൽ.സി.ഡി/എൽ.ഇ.ഡി പാനൽ
• റിസ്റ്റ് വാച്ച്, പോക്കറ്റ് വാച്ച്, ക്ലോക്ക്
• സ്കൂട്ടർ, പെഡൽകാർ,
ചക്രങ്ങളുള്ള കളിപ്പാട്ടം, പാവ,
പസിലുകൾ
• സ്പോർട്സ് നീന്തൽ
ഉപകരണങ്ങൾ
• സിഗരറ്റ് ലൈറ്റർ, മെഴുകുതിരി
• ഒലിവ് ഒായിൽ, ഭക്ഷണം പാകം
ചെയ്യാനുപയോഗിക്കുന്ന
എണ്ണകൾ
കസ്റ്റംസ് തീരുവ കുറച്ചതിനാൽ വിലകുറയുന്ന ഇറക്കുമതി സാധനങ്ങൾ
• കശുവണ്ടി, സോളാർ പാനലുണ്ടാക്കാനുപയോഗിക്കുന്ന ഗ്ലാസ്
• ശ്രവണസഹായത്തിനുപയോഗിക്കുന്ന കോക്ലിയാർ ഇംപ്ലാൻറ് ഉപകരണങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.