ന്യൂഡൽഹി: ഭരണഘടനാ ഹിതമനുസരിച്ച് ഏക സിവിൽ കോഡ് കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രം. എന്നാൽ, ഇക്കാര്യത്തിൽ വിപുലമായ കൂടിയാലോചനകൾ ആവശ്യമുണ്ടെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ എഴുതിനൽകിയ ചോദ്യത്തിനുള്ള മറുപടിയിൽ വിശദീകരിച്ചു.
ഭരണഘടനയുടെ 44ാം അനുച്ഛേദ പ്രകാരം പൗരന്മാർക്കായി ഏക സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്. ഈ ഭരണഘടനാ ഹിതം മാനിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഏക സിവിൽ കോഡ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ പ്രധാന ഇനങ്ങളിൽ ഒന്നാണ്. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം ഭരണഘടന വകുപ്പ് എടുത്തുകളയുക, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക എന്നിവയാണ് ബി.ജെ.പിയുടെ പ്രമുഖ മുദ്രാവാക്യങ്ങളിൽ മറ്റു രണ്ടെണ്ണം.
മോദിമന്ത്രിസഭ രണ്ടാമതും അധികാരമേറ്റ് മാസങ്ങൾക്കകം ജമ്മു-കശ്മീർ വിഭജിച്ചു. അയോധ്യയിൽ ക്ഷേത്രനിർമാണം തുടങ്ങുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഏക സിവിൽ കോഡിനെക്കുറിച്ച പാർലമെൻറ് പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.